സാന്റിയാഗോ: ലോകത്ത് ഏറ്റവുമധികം വരള്‍ച്ച അനുഭവപ്പെടുന്ന പ്രദേശങ്ങളിലൊന്നായ അറ്റാക്കാമ മരുഭൂമിയില്‍ കനത്ത മഞ്ഞുവീഴ്ച. ഇരുപതു വര്‍ഷത്തിനുള്ളിലെ ഏറ്റവും ശക്തമായ മഞ്ഞുവീഴ്ചയാണു ചിലിയില്‍ അനുഭവപ്പെടുന്നതെന്നു ദേശീയ എമര്‍ജന്‍സി സെന്റര്‍ അധികൃതര്‍ അറിയിച്ചു.

ചില സ്ഥലങ്ങളില്‍ 80 സെന്റിമീറ്റര്‍ (32 ഇഞ്ച്) ഉയരത്തില്‍ വരെ മഞ്ഞു വീണു. റോഡുകള്‍ അടച്ചിടുകയും വാഹനങ്ങള്‍ പ്രവേശിക്കുന്നത് തടയുകയും ചെയ്തിട്ടുണ്ട്

Subscribe Us:

മഞ്ഞുവീഴ്ചയില്‍ കുടുങ്ങിയ ഒരു ബസില്‍ നിന്നും 36 പേരെ രക്ഷപെടുത്തിയതായി ഒരു പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

സാന്റിയാഗോയില്‍ താപനില മൈനസ് 8.5 ഡിഗ്രിയായി. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളായ ഉറുഗ്വെ, അര്‍ജന്റീന എന്നിവിടങ്ങളിലും കനത്ത മഞ്ഞുവീഴ്ചയാണ് അനുഭവിക്കുന്നത്.