എഡിറ്റര്‍
എഡിറ്റര്‍
സെപ്റ്റംബര്‍ 24 ഇന്ത്യന്‍ ടീമിന്റെ മികച്ച ദിനം
എഡിറ്റര്‍
Tuesday 25th September 2012 10:24am

കൊളംബോ: ഇന്ത്യന്‍ ക്രിക്കറ്റിന് ജൂണ്‍ 25 ഉം ഏപ്രില്‍ 2 ഉം പോലെ മികച്ച ദിനമായിരുന്നു സെപ്തംബര്‍ 24ഉം. അഞ്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു തിങ്കളാഴ്ച സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തുടങ്ങിയ ജനപ്രീതിയാര്‍ജിച്ച താരങ്ങളുടെ അഭാവത്തില്‍, അന്ന് യുവതാരമായി എത്തിയ ധോണി അപ്രതീക്ഷിതമായ വിജയം കൊയ്താണ് ആരാധകരുടെ മനസ്സില്‍ ഇടം നേടിയത്.

വീഴ്ചയില്‍ നിന്നുള്ള ആ വിജയത്തിന്റെ  അഞ്ചാം വാര്‍ഷികത്തിലാണ് ഇംഗ്ലണ്ടിനെതിരെ 90 റണ്‍സിന് ജയിച്ച് തങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞത്.

Ads By Google

ജോഹന്നാസ്ബര്‍ഗിലെ ആ ദിവസങ്ങളില്‍ എങ്ങനെയുള്ള മാറ്റങ്ങളാണ് ഇന്ത്യ തങ്ങളുടെ ടീമില്‍ വരുത്തിയത്, ജോഗീന്ദ്ര ശര്‍മയുടെ നല്ല കാലുകളാണോ ആ മാറ്റത്തിന് പിന്നില്‍? ടി-20 യിലെ മികച്ച പ്രകടനം സീനിയര്‍ താരങ്ങളെ ചിന്തിപ്പിക്കുന്ന തരത്തിലുള്ള വിജയം തന്നെയായിരുന്നു.

8 അംഗങ്ങള്‍ ടെസ്റ്റില്‍ നിന്നും അതിജീവിച്ച്  കയറി.  എന്നാല്‍ ആര്‍. പി സിങ്ങും, ശ്രീശാന്തും, റോബിന്‍ ഉത്തപ്പയും, യൂസഫ് പത്താനും ഒട്ടും ശ്രദ്ധിക്കപ്പെട്ടില്ല.

വീരേന്ദ്ര സെവാഗ്, ഇര്‍ഫാന്‍ പത്താന്‍, ഗൗതം ഗംഭീര്‍, രോഹിത് ശര്‍മ്മ, പിയൂഷ് ചൗള എന്നിവരുടെ പ്രകടനങ്ങള്‍ ഏറ്റവും മികച്ചതായിരുന്നെന്നും അത് ടീം ഇന്ത്യയുടെ വിജയത്തിന് ഏറെ സഹായിച്ചെന്നും ക്യാപ്റ്റന്‍ ധോണി പറഞ്ഞു.

Advertisement