എഡിറ്റര്‍
എഡിറ്റര്‍
ടോമിന്‍ തച്ചങ്കരിയെ പൊലീസില്‍ നിന്നും മാറ്റി; പൊലീസ് തലപ്പത്ത് വന്‍ അഴിച്ചു പണി
എഡിറ്റര്‍
Monday 31st July 2017 11:38pm


തിരുവനന്തപുരം: പോലീസ് തലപ്പത്ത് വന്‍ അഴിച്ചു പണി. പോലീസ് ആസ്ഥാനത്തെ എഡിജിപിയായ ടോമിന്‍ തച്ചങ്കരിയെ ഫയര്‍ഫോഴ്സ് മേധാവിയായി നിയമിച്ചു. തച്ചങ്കരിക്ക് പകരം അനന്തകൃഷ്ണന്‍ പോലീസ് ആസ്ഥാനത്തെ എഡിജിപിയാവും. നിലവില്‍ ഫയര്‍ ഫോഴ്സ് മേധാവിയായ എ.ഹേമചന്ദ്രന്‍ ക്രൈംബ്രാഞ്ച് മേധാവിയാവും.

ലോക്നാഥ് ബെഹ്റ പോലീസ് മേധാവി സ്ഥാനം ഏറ്റെടുത്ത് ഒരു മാസം തികയുന്ന ദിവസമാണ് നടപടിയെന്നതും ശ്രദ്ധേയമാണ്.

അനില്‍കാന്താണ് പുതിയ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍. നിതിന്‍ അഗര്‍വാള്‍ വൈദ്യുതി വകുപ്പ് വിജിലന്‍സില്‍ ചുമതലയേല്‍ക്കും.


Also Read:  ചിത്രയ്ക്കു പിന്നാലെ സി.കെ വിനീതും തഴയപ്പെടുമോ..? വിനീതില്ലാതെ ഇന്ത്യന്‍ സാധ്യതാ ടീം; അനസും രഹ്നേഷും ടീമില്‍ 


ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് കേരളത്തില്‍ തിരിച്ചെത്തിയ വിനോദ് കുമാറിനെ ഇന്റേണല്‍ സെക്യൂരിറ്റിയായി ഐജിയായി നിയമിച്ചിട്ടുണ്ട്. ഈ സ്ഥാനത്തുണ്ടായിരുന്ന ജയരാജിനെ ക്രൈംബ്രാഞ്ച് ഐജിയായി മാറ്റി നിയമിച്ചു.

ക്രൈംബ്രാഞ്ച് എസ്.പിയായ ദിനേന്ദ്രകശ്യാപിനെ പോലീസ് ആസ്ഥാനത്തെ ഐജിയായി മാറ്റി നിയമിച്ചു. നടി ആക്രമിക്കപ്പെട്ട കേസിന്റെ മേല്‍നോട്ട ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥനാണ് കശ്യപ്. തൃശ്ശൂര്‍ റൂറല്‍ എസ്പിയായി യതീഷ് ചന്ദ്രയേയും വയനാട് എസ്പിയായി അരുള്‍ ബി കൃഷണയേയും നിയമിച്ചിട്ടുണ്ട്.

ജി.പ്രകാശാണ് പുതിയ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍. രാഹുല്‍ ആര്‍ നായരെ തൃശ്ശൂര്‍ കമ്മീഷണറാവും. സുരേന്ദ്രനാണ് പുതിയ ആലപ്പുഴ എസ്പി. ബി.അശോക് കൊല്ലം റൂറല്‍ എസ്.പിയാവും.

Advertisement