ബോളിവുഡിന്റെ താരരാജാവ് അമിതാബ് ബച്ചന്‍ മലയാള സിനിമയുമായി സഹകരിക്കുന്നു. ബ്ലെസി സംവിധാനം ചെയ്ത പ്രണയത്തിന്റെ റീമേക്കിലാണ് ബിഗ്ബി അഭിനയിക്കുന്നത്.

Ads By Google

പ്രണയത്തില്‍ മോഹന്‍ലാല്‍ ചെയ്ത വേഷത്തിനാണ് റീമേക്കില്‍ ബിഗ്ബി ജീവന്‍ പകരുന്നത്. സംവിധായക രേവതി എസ് വര്‍മ്മയാണ് ബച്ചന്റെ മലയാളത്തിലേക്കുള്ള വരവിന് നിമിത്തമായത്.

അടുത്ത് റിലീസ് ആവുന്ന അവരുടെ ‘ആപ് കേ ലിയേ ഹും’ എന്ന ഹിന്ദി ചിത്രത്തില്‍ ജയാ ബച്ചന്‍ അഭിനയിക്കുന്നുണ്ട്. രേവതിയുടെ ‘മാഡ് ഡാഡ്’ എന്ന ഹിന്ദി ചിത്രത്തില്‍ ബിഗ്ബിയാണ് അഭിനയിക്കുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ ഡേയ്റ്റിന്റെ പ്രശ്‌നം കൊണ്ടാണ് ചിത്രത്തിന്റെ ഷൂട്ടിങ് നീണ്ടുപോകുന്നത്.

മാഡ് ഡാഡിന്റെ മലയാളം റീമേക്കില്‍ മോഹന്‍ലാലും മേഘ്‌ന രാജുമാണ് പ്രധാന റോളുകളില്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ റിലീസ് ഈ വര്‍ഷം ഉണ്ടാവുമെന്ന് സംവിധായിക രേവതി പറഞ്ഞു.