മുംബൈ: ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ ചാന്‍സ് നല്‍കാമെന്ന വാഗ്ദാനം നല്‍കി പണം തട്ടിയെടുത്തതായി  പരാതി. കന്നട നടിയും മോഡലുമായ റിഥു സച്ച്‌ദേവയാണ് തന്റെ ഏജന്റ് ചതിക്കാന്‍ ശ്രമിച്ചെന്ന് കാണിച്ച് പരാതി നല്‍കിയത്. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയില്‍ ചാന്‍സ് തരാമെന്ന് പറഞ്ഞ് ഏജന്റ് നാല് ലക്ഷം രൂപ വരെ കൈവശപ്പെടുത്തി എന്നാണ് യുവതിയുടെ പരാതി.

‘ടെലിവിഷന്‍ ഷോയിലും മ്യൂസിക് ആല്‍ബത്തിലും അഭിനയിക്കാന്‍ ചാന്‍സ് നല്‍കുമെന്ന് പറഞ്ഞ് തന്റെ കൈയ്യില്‍ നിന്നും പണം കൈവശപ്പെടുത്തുകയായിരുന്നു. സിനിമാ മേഖലയിലെ പലരുമായി അടുത്ത ബന്ധമുണ്ടെന്നും പറഞ്ഞാണ് പണം കൈപ്പറ്റിയത്. ഇതുകൂടാതെ അമ്മയ്ക്ക് അസുഖമാണെന്നും പറഞ്ഞ് അന്‍പതിനായിരം രൂപയും വാങ്ങി. പിന്നീട് ഇത് ഈ പണം തിരിച്ച് ആവശ്യപ്പെട്ടപ്പോള്‍ വണ്ടി ചെക്ക് നല്‍കി’ നടി പറയുന്നു.

എന്നാല്‍ ഏജന്റ് പറയുന്നത് താന്‍ ഒരിക്കലും അവരെ കൊള്ളയടിച്ചിട്ടില്ലെന്നാണ്.  അവരുടെ ആല്‍ബം റിലീസ് ചെയ്യുന്നതിനായി മൂന്നുലക്ഷം രൂപ വാങ്ങിയിരുന്നു. എന്നാല്‍ ആല്‍ബം റിലീസ് ചെയ്യാന്‍ പറ്റാതെ വന്നു. ഇതിനാലാണ് റിഥു തന്നില്‍ കുറ്റം ആരോപിക്കുന്നതെന്നാണ്.