മുംബൈ: സല്‍മാന് ഖാന്‍ അവതരിപ്പിക്കുന്ന ബിഗ് ബോസ് -നാലാം സീസണിന്റെ ഷൂട്ടിംഗ് തടഞ്ഞേക്കുമെന്ന് സൂചന. ശിവസേന അടക്കമുള്ള രാഷ്ട്രീയപാര്‍ട്ടികളുടെ ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്നാണ് ഇതെന്നും സൂചനയുണ്ട്. ഷൂട്ടിംഗ് തുടരുന്നത് ക്രമസമാധാനപ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്നാണ് പൂനെ ജില്ലാ കലക്ടറുടെ അഭിപ്രായം.

ഷൂട്ടിംഗ് നിര്‍ത്തണമെന്നാവശ്യപ്പെട്ട് കളേര്‍സ് ചാനലിന് നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഷോയില്‍ പാക്കിസ്താനില്‍ നിന്നുള്ള രണ്ട് അഭിനേതാക്കളെ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് സേനാപ്രവര്‍ത്തകര്‍ ബിഗ് ബോസിനെതിരേ ശബ്ദമുയര്‍ത്തിയിരിക്കുന്നത്.

Subscribe Us: