Categories

ശ്വസിക്കു അല്‍പ്പം ഗുജറാത്ത്

മുംബൈ: അമിതാബച്ചനെക്കാള്‍ കൂടുതല്‍ ഭംഗിയായി ഇതാര്‍ക്കും ചെയ്യാന്‍ സാധിക്കില്ല.ഗുജറാത്തിന്റെ ബ്രാന്‍ഡ് അംബാസഡറായി അമിതാഭ് ബച്ചനെ തിരഞ്ഞെടുത്തതിനുശേഷം ആദ്യത്തെ പരസ്യചിത്രം പുറത്തുവന്നു.

ഖുഷ്ബു ഗുജറാത്ത് കി എന്ന പരസ്യചിത്രം ഗുജറാത്ത് ഇന്‍ഫര്‍മേഷന്‍ ഡിപ്പാര്‍ട്ടുമെന്റാണ് പുറത്തിറക്കിയിരിക്കുന്നത്.

ഗുജറാത്തിന്റെ മനോഹാരിത മുഴുവന്‍ ഈ പരസ്യചിത്രത്തില്‍ ചിത്രീകരിക്കുന്നു . ശ്വസിക്കു അല്‍പ്പം ഗുജറാത്ത് എന്നാണ് ബിഗ് ബി പ്രേക്ഷരരോട് പറയുന്നത്.

ബച്ചന്‍ ഗുജറാത്തിന്റെ ബ്രാന്റ് അംബാസഡര്‍ ആവുന്നതില്‍ കടുത്ത പ്രതിഷേധമുയര്‍ന്നിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.