മുന്നണിയില്‍ നായകനും നായികയും തകര്‍ത്തഭിനിയിച്ചാലും പിന്നണിയില്‍ പാടുന്ന ഗായകരാണ് യഥാര്‍ത്ഥ താരങ്ങളെന്ന് ബോളീവുഡ് ബിഗ് ബി അമിതാഭ്‌ ബച്ചന്‍ .

Ads By Google

Subscribe Us:

‘ഇന്ത്യന്‍ സിനിമയില്‍ നടന്മാര്‍ എന്തെങ്കിലുമൊക്കെയായിട്ടുണ്ടെങ്കില്‍ അതില്‍ ഗായകര്‍ വഹിച്ച പങ്ക് വളരെ വലുതാണ്’. ബച്ചന്‍ പറയുന്നു.

രാഷ്ട്രീയം, സ്‌പോര്‍ട്‌സ്, സംഭവങ്ങള്‍, പ്രത്യേക നിമിഷങ്ങള്‍ ഇങ്ങനെയെല്ലാം ഒരു പാട്ടില്‍ കടന്നുവരാം. എന്നാല്‍ അതൊരു മാന്ത്രിക ശബ്ദത്തിലൂടെ പുറത്തുവന്നാല്‍ മാത്രമേ ആ ഗാനത്തിന് പ്രാധാന്യമുള്ളൂ. അപ്പോഴാണ് ഗാനം ജനങ്ങള്‍ ഏറ്റെടുക്കുന്നത്. ലതാ മങ്കേഷ്‌കര്‍, കിഷോര്‍ കുമാര്‍, മുഹമ്മദ് റഫി എന്നിവര്‍ ഇപ്പോഴും ഓര്‍മ്മിക്കപ്പെടുന്നത് അത്‌ കൊണ്ടാണെന്നും ബിഗ് ബി പറയുന്നു.

ലതാജിയുടെ തേനൂറുന്ന ശബ്ദവും കിഷോറിന്റെ മധുരനാഥവും റഫി സാഹിബിന്റെ മാന്ത്രിക ശബ്ദവും ഇനിയുമേറെക്കാലം ആസ്വാദമനസ്സുകളെ കീഴടക്കുമെന്നും  അമിതാഭ്‌ തന്റെ ബ്ലോഗിലെഴുതി.