തിരുവനന്തപുരം: ലോട്ടറി പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാറിനെതിരെ സംസ്ഥാനം ഹൈക്കോടതിയില്‍ റിട്ട് ഹരജി നല്‍കി. ഭൂട്ടാന്‍ ലോട്ടറിയില്‍ ക്രമക്കേടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തിയെന്നും എന്നാല്‍ ഇതെക്കുറിച്ച് പലതവണ അറിയിച്ചിട്ടും കേന്ദ്രം നടപടിയെടുത്തില്ല ല്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഭൂട്ടാന്‍ ലോട്ടറി നറുക്കെടുപ്പില്‍ സംസ്ഥാന സര്‍ക്കാര്‍ വന്‍ ക്രമക്കേട് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഹരജി. അനധികൃത ലോട്ടറി നിരോധിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കണമെന്നാണ് ഹരജിയിലെ ആവശ്യം.