bhushan-hegdeന്യൂദല്‍ഹി: ലോക്പാല്‍ ബില്ലിനായുള്ള സമിതിയില്‍ ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡെയും ജസ്റ്റിസ് ശാന്തിഭൂഷണും തുടരും. ആരോപണ വിധേയര്‍ക്ക് നേരെ എന്ത് തരത്തിലുള്ള അന്വേഷണവും ആവാമെന്നും ഇതു സംബന്ധിച്ച് പ്രധാനമന്ത്രിക്കും ചീഫ് ജസ്റ്റിസിനും കത്തെഴുതുമെന്നും കിരണ്‍ ബേദി മാധ്യമങ്ങളെ അറിയിച്ചു.

ബില്ലിന്റെ കരട് രൂപീകരണത്തില്‍ പൊതു ജനങ്ങള്‍ക്കും അഭിപ്രായങ്ങള്‍ അറിയിക്കാമെന്നും കിരണ്‍ ബേദി വ്യക്തമാക്കി.