ലണ്ടന്‍: ഇന്ത്യയുടെ മഹേഷ് ഭൂപതിയും റഷ്യയുടെ എലേന വെസ്‌നിനയും ചേര്‍ന്ന സഖ്യം വിംബിള്‍ഡണ്‍ മിക്‌സഡ് ഡബിള്‍സിന്റെ ഫൈനലില്‍ കടന്നു. ഓസ്‌ട്രേലിയന്‍ പോള്‍ ഹാന്‍ലി – തായ് വാന്റെ സു വെയ് ജോഡികളെ 6-3 ,3-6 ,7-5 എന്ന സ്‌കോറിനാണ് ഇന്തോ-റഷ്യന്‍ സഖ്യം തോല്‍പ്പിച്ചത്.

രണ്ട് മണിക്കൂര്‍ നീണ്ട് നിന്ന കടുത്ത പോരാട്ടത്തിനൊടുവിലാണ് ഇന്തോ റഷ്യന്‍ ജോഡികള്‍ ഫൈനലിലെത്തിയത്. ആദ്യ സെറ്റ് അധികം വിയര്‍പ്പൊഴുക്കാതെ നേടിയപ്പോള്‍ അടുത്ത സെറ്റില്‍ എതിരാളികള്‍ ശക്തമായി തിരിച്ച് വന്നു സെറ്റ് സ്വന്തമാക്കി. എന്നാല്‍ നിര്‍ണ്ണായകമായ മൂന്നാം സെറ്റ് നേടി ഇന്തോ – റഷ്യന്‍ സഖ്യം ഫൈനലിലേക്ക് മാര്‍ച്ച് ചെയതു.

ഫൈനലില്‍ ഒന്‍പതാം സീഡുകളായ ജര്‍്ഗന്‍ മെല്‍സര്‍ , ഇവേറ്റ ബെനസോവ ജോഡികളെയാണിവര്‍ നേരിടുക. ഞായറാഴച നടക്കുന്ന പുരുഷ സിംഗിള്‍സ് ഫൈനലിനു ശോഷമാണ് മിക്‌സഡ് ഡബിള്‍സ് ഫൈനല്‍.