എഡിറ്റര്‍
എഡിറ്റര്‍
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ഭൂപതി-പെട്രോവ സഖ്യം ക്വാര്‍ട്ടറില്‍
എഡിറ്റര്‍
Tuesday 22nd January 2013 4:42pm

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ മഹേഷ് ഭൂപതിയും റഷ്യയുടെ നദിയ പെട്രോവ സഖ്യം ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. സ്ലോവാക്യ-സെര്‍ബിയ സഖ്യമായ കത്രീന സെര്‍ബോട്‌നിക്-നെനാദ് സിമോണ്‍ജിക് സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്.

Ads By Google

3-6, 6-2, 10-5 സ്‌കോറിനായിരുന്നു ഇന്തോറഷ്യന്‍ സഖ്യത്തിന്റെ വിജയം. ആദ്യ സെറ്റില്‍ പിന്നിട്ട് നിന്ന ശേഷമായിരുന്നു ഭൂപതി സഖ്യത്തിന്റെ മുന്നേറ്റം. 34 വിന്നറുകളാണ് ബൂപതി-പെട്രോവ സഖ്യത്തിന്റെ റാക്കറ്റില്‍ നിന്നും പിറന്നത്.

ലിയാന്‍ഡര്‍ പെയ്‌സ്-എലേന സഖ്യം ക്വാര്‍ട്ടറില്‍ പ്രവേശിച്ചാല്‍ ഭൂപതി-പെയസ് പോരാട്ടത്തിനും ആരാധകര്‍ക്ക് സാക്ഷികളാവാം. ഇന്നലെ സാനിയ-ബ്രയാന്‍ സഖ്യവും ക്വാര്‍ട്ടറില്‍ പ്രവേശിച്ചിരുന്നു. ഇത് കൂടാതെ ഇന്ത്യന്‍ താരം രോഹന്‍ ബൊപ്പണ്ണയും മികസ്ഡ് ഡബിള്‍സിന്റെ അവസാന എട്ടില്‍ ഇടം നേടിയിട്ടുണ്ട്.

അതേസമയം, പുരുഷ വിഭാഗം ഡബിള്‍സില്‍ മഹേഷ് ഭൂപതി-ഡാനിയല്‍ നെസ്‌ട്രോണ്‍ സഖ്യം പരാജയപ്പെട്ടിരുന്നു. ടൂര്‍ണമെന്റിലെ അഞ്ചാം സീഡായ സഖ്യം സീഡ് ചെയ്യപ്പെടാത്ത താരങ്ങളായ സൈമണ്‍ബോലേലിഫാബിയോ ഫോഗ്‌നിനി സഖ്യത്തോടെയായിരുന്നു പരാജയപ്പെട്ടത്.

Advertisement