എഡിറ്റര്‍
എഡിറ്റര്‍
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ഭൂപതി സഖ്യം രണ്ടാം റൗണ്ടില്‍
എഡിറ്റര്‍
Sunday 20th January 2013 5:53pm

മെല്‍ബണ്‍: മഹേഷ് ഭൂപതി-നദിയ പെട്രോവ സഖ്യം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍സ് മിക്‌സഡ് ഡബിള്‍സില്‍ രണ്ടാംറൗണ്ടിലെത്തി. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു വിജയം.  65 മിനുട്ട് കൊണ്ടാണ് ഇന്തോ-റഷ്യന്‍ ജോഡികള്‍  അനസ്തഷ്യാ റഡിയോനോവ-ഡച്ച് ജീന്‍ജൂലിയന്‍ റോജര്‍ സഖ്യത്തെ പുറത്താക്കിയത്. സ്‌കോര്‍ 6-4,6-2.

Ads By Google

ഭൂപതിയെ കൂടാതെ, ലിയാണ്ടര്‍ പെയ്‌സ്,റോഹന്‍ ബോപ്പെണ്ണ,സാനിയ മിര്‍സ എന്നീ ഇന്ത്യന്‍ താരങ്ങളും രണ്ടാം റൗണ്ടില്‍ പ്രവേശിച്ചിട്ടുണ്ട്.  ഭൂപതിയും പേസും തങ്ങളുടെ അടുത്ത അടുത്ത മത്സരം വിജയിച്ചാല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഏറ്റുമുട്ടേണ്ടി വരും.

ഭൂപതി-നദിയ സഖ്യം അടുത്തതായി അഭിമുഖീകരിക്കേണ്ടി വരിക സ്ലോവാക്യയുടെ കത്രിന സ്രെബോത്‌നിക് നെയും സെര്‍ബിയയുടെ നെനാട് സിമണ്‍ജികിനെയുമാണ്.

ടൂര്‍ണമെന്റിലെ രണ്ടാം റാങ്കുകാരായ പേസും അദ്ദേഹത്തിന്റെ റഷ്യന്‍ പാട്ണറായ എലേന വെസ്‌നിന ഓസ്‌ട്രേലിയന്‍ ടീം ആയ മാത്യു എബ്ഡനും ജര്‍മില ഗജഡോസോവയുമായാണ് ഏറ്റുമുട്ടുക.

സീഡ് ചെയ്യപ്പെട്ടിട്ടില്ലാത്ത ജോഡികളായ ബോപ്പണ്ണ – സു വെ ഇറ്റലിയുടെ ഫബിയോ ഫോഗ്നിനി സ്ലോവാക്യയുടെ ഡനിയേല എന്നിവരേയും സാനിയ-ബോബ് ബ്രയാന്‍  സഖ്യം അമേരിക്കയുടെ അബിഗയ്ല്‍ സ്പിയേര്‍സിനേയും സ്‌കോട്ട് ലിപ്‌സ്‌കിയേയും നേരിടും.

Advertisement