എഡിറ്റര്‍
എഡിറ്റര്‍
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: സാനിയ-ബ്രയാന്‍ സഖ്യം ക്വാര്‍ട്ടറില്‍
എഡിറ്റര്‍
Monday 21st January 2013 4:21pm

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സില്‍ സാനിയ-ബോബ് ബ്രയാന്‍ സഖ്യം ക്വാര്‍ട്ടറില്‍ കടന്നു. അതേസമയം, ഡബിള്‍സില്‍ ഇന്ത്യയുടെ മഹേഷ് ഭൂപതി-ഡാനിയല്‍ നെസ്‌ട്രോണ്‍ സഖ്യം രണ്ടാം റൗണ്ടില്‍ പുറത്തായി.

Ads By Google

ടൂര്‍ണമെന്റിലെ മൂന്നാം സീഡാണ് സാനിയ-ബ്രയാന്‍ സഖ്യം. അമേരിക്കക്കാരായ അബിജിയല്‍-സ്പിയര്‍ സഖ്യത്തേയാണ് സംഘം പരാജയപ്പെടുത്തിയത്. 4-6, 6-1, 10-4 എന്ന സ്‌കോറിനായിരുന്ന ഇന്തോഅമേരിക്കന്‍ സംഘത്തിന്റെ വിജയം.

ചെക്ക് താരങ്ങളായ ലൂയിസ് ഹര്‍ഡിക്ക-ഫ്രാന്റിസെക് സെര്‍മിക് സഖ്യമാണ് ക്വാര്‍ട്ടറില്‍ സാനിയാ സഖ്യത്തിന്റെ എതിരാളികള്‍.

അതേസമയം, പുരുഷ വിഭാഗം ഡബിള്‍സില്‍ ഇന്ത്യയുടെ മഹേഷ് ഭൂപതി-ഡാനിയല്‍ നെസ്‌ട്രോണ്‍ സഖ്യം പരാജയപ്പെട്ടു. ടൂര്‍ണമെന്റിലെ അഞ്ചാം സീഡായ സഖ്യം സീഡ് ചെയ്യപ്പെടാത്ത താരങ്ങളായ സൈമണ്‍-ബോലേലി-ഫാബിയോ ഫോഗ്‌നിനി സഖ്യമാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍:3-6, 6-4, 3-6.

Advertisement