എഡിറ്റര്‍
എഡിറ്റര്‍
പാരിസ് മാസ്‌റ്റേഴ്‌സ് കിരീടം ഭൂപതി സഖ്യത്തിന്
എഡിറ്റര്‍
Monday 5th November 2012 9:32am

പാരിസ്:ഇന്ത്യയുടെ മഹേഷ് ഭൂപതി  രോഹന്‍ ബൊപ്പണ്ണ സഖ്യം ബി.എന്‍.പി. പാരിബാസ് എ.ടി.പി. ടൂര്‍ണമെന്റിന്റെ പുരുഷ ഡബിള്‍സ് കിരീടം സ്വന്തമാക്കി.

ഫൈനലില്‍ പാക്കിസ്ഥാന്റെ ഖുറേഷി- നെതര്‍ലന്‍ഡ്‌സിന്റെ ജീന്‍ ജൂലിയന്‍ റോജര്‍ സഖ്യത്തെയാണ് ഇന്ത്യന്‍ ജോഡി പരാജയപ്പെടുത്തിയത്. സ്‌കോര്‍ 7-6, 6-3.

Ads By Google

സീസണിലെ രണ്ടാം കിരീടമാണ് ഭൂപതി സഖ്യം സ്വന്തമാക്കിയത്. ദുബായ് ഡ്യൂട്ടി ഫ്രീ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിലാണ് അവര്‍ നേരത്തെ കിരീടം നേടിയിരുന്നത്. ഷാംഗ്ഹായ് റോളക്‌സ് മാസ്‌റ്റേഴ്‌സ്, സിന്‍സിനാറ്റി മാസ്‌റ്റേഴ്‌സ് ടൂര്‍ണമെന്റുകളില്‍ റണ്ണര്‍ അപ്പായിരുന്നു ഭൂപതി സഖ്യം.

2010, 1997, 1999, 2000 സീസണുകളിലാണ് ഭൂപതി ഫൈനല്‍സില്‍ കളിച്ചത്. കഴിഞ്ഞ വര്‍ഷമാണ് ബൊപ്പണ്ണ എ.ടി.പി. വേള്‍ഡ് ടൂര്‍സ്‌ ഫൈനല്‍സില്‍ ആദ്യമായി കളിക്കുന്നത്.

ബൊപ്പണ്ണ ഖുറേഷി സഖ്യം കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളാണ്. ലണ്ടന്‍ ഒളിമ്പിക്‌സിന് മുന്‍പാണ് ഇരുവരും ജോഡി പിരിഞ്ഞത്. സെമിയില്‍ കടന്നതോടെ ലണ്ടനില്‍ നടക്കുന്ന എ.ടി.പി. വേള്‍ഡ് ടൂര്‍സ്‌െൈഫനല്‍സില്‍ കളിക്കാന്‍ ഇന്ത്യന്‍ സഖ്യം യോഗ്യത നേടിയിരുന്നു.

ശനിയാഴ്ച െവെകിട്ട് നടന്ന സെമി ഫൈനലില്‍ ഓസ്‌ട്രേലിയയുടെ പോള്‍ ഹാന്‍ലീ  ബ്രിട്ടന്റെ ജൊനാഥന്‍ മാറെയ് ജോഡിയെ 7-5, 6-3, എന്ന നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഭൂപതി സഖ്യം തോല്‍പ്പിച്ചത്.

Advertisement