Categories

ഇന്ത്യന്‍ ജോഡി ഫൈനലില്‍ തോറ്റു

ലണ്ടന്‍.എയ്‌ഗോണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ കന്നി കിരീടം നേടാമെന്ന പേസ്-ഭൂപതിസംഖ്യത്തിന്റെ മോഹം പൂവണിഞ്ഞില്ല.ഫൈനലില്‍ ഒന്നാംസീഡുകളായ ബോബ് & മൈക്ക് സഹോദരന്‍മാരോടാണ് ഇന്ത്യന്‍ സഖ്യം പൊരുതിത്തോറ്റത്.

ഒന്നാംസെറ്റ് ട്രൈബേക്കറില്‍ നേടുകയും രണ്ടാം സെറ്റില്‍ 4-2 ന് മുന്നിട്ടുനില്‍ക്കുകയും ചെയ്ത ശേഷമാണ് മൂന്നാം സീഡുകളായ പേസ് ഭൂപതി സഖ്യം കീഴടങ്ങിയത്.

സെമിഫൈനലില്‍ ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യന്‍മാരായ മാക്‌സ് മിര്‍ണി ,ഡാനിയല്‍ നെസ്‌ററര്‍ സംഖ്യത്തെ തോല്‍പ്പിച്ചാണ് ഇന്ത്യന്‍ ജോഡികള്‍ ഫൈനലിലെത്തിയിരുന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.