എഡിറ്റര്‍
എഡിറ്റര്‍
ഭൂപതി-ബൊപ്പണ്ണ സഖ്യം പിരിയുന്നു
എഡിറ്റര്‍
Wednesday 14th November 2012 12:52am

ലണ്ടന്‍: മഹേഷ് ഭൂപതി-രോഹന്‍ ബൊപ്പണ്ണ സഖ്യം ഡബിള്‍സ് പങ്കാളിത്തം അവസാനിപ്പിക്കുന്നു. അടുത്ത സീസണില്‍ പുതിയ പങ്കാളികള്‍ക്കൊപ്പമാണ് ഇരുവരും കളിക്കുക.

ഭൂപതി കാനഡയുടെ ഡാനിയല്‍ നെസ്റ്ററിനൊപ്പവും ബൊപ്പണ്ണ  ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ താരം രാജീവ് റാമിനൊപ്പവും ആയിരിക്കും ഇനി ഡബിള്‍സ് പോരാട്ടത്തിന് ഇറങ്ങുക.

Ads By Google

പാക് താരം അയിസം അല്‍ ഖുറേഷിക്കൊപ്പം ഡബിള്‍സ് കളിച്ചിരുന്ന ബൊപ്പണ്ണ ഈ വര്‍ഷമാണ് ഭൂപതിക്കൊപ്പം ചേര്‍ന്നത്. ഇതിനകം രണ്ട് ടൂര്‍ണമെന്റുകളില്‍ കിരീടം ചൂടിയ ഇന്ത്യന്‍ സഖ്യം മൂന്നെണ്ണത്തില്‍ റണ്ണറപ്പുകളായി.

ലിയാന്‍ഡര്‍ പേസിനൊപ്പമാണ് നേരത്തെ ഭൂപതി ഡബിള്‍സ് കളിച്ചിരുന്നത്. പെയ്‌സുമായി വഴിപിരിയുകയും ഈയടുത്ത കാലത്ത് വീണ്ടും ഒന്നിച്ച് കളിക്കുകയും ചെയ്ത ഭൂപതി മാക്‌സ് മിര്‍നി, മാര്‍ക് നോള്‍സ് എന്നിവരെയും ഡബിള്‍സ് പങ്കാളികളാക്കിയിരുന്നു.

ബൊപ്പണ്ണയും രാജീവും മാസങ്ങള്‍ക്ക് മുമ്പേ ഒന്നിച്ച് കളിക്കുന്നതിനെ കുറിച്ച് തീരുമാനിച്ചിരുന്നുവെന്ന് ഭൂപതി പ്രതികരിച്ചു. ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഒന്നിച്ചു കളിക്കുക എന്ന ലക്ഷ്യത്തിലാണ് തങ്ങള്‍ ഒന്നിച്ചതെന്ന് ബൊപ്പണ്ണയും പ്രതികരിച്ചു.

ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഒന്നിച്ച് കളിക്കണമെന്ന ഇവരുടെ പിടിവാശി ഇന്ത്യന്‍ ടെന്നിസില്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിനെതിരെ ടെന്നിസ് ഫെഡറേഷന്‍ ഇവര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കുയും ചെയ്തിരുന്നു.

Advertisement