എഡിറ്റര്‍
എഡിറ്റര്‍
ഭൂമിക ചൗളയ്ക്ക് ആണ്‍കുഞ്ഞ്
എഡിറ്റര്‍
Sunday 2nd March 2014 2:25pm

bhumika

തെന്നിന്ത്യന്‍ സുന്ദരി ഭൂമിക ചൗള ആണ്‍കുഞ്ഞിന് ജന്‍മം നല്‍കി. രണ്ടാഴ്ച്ച മുമ്പാണ് താന്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയതെന്ന് ഭൂമിക തന്നെയാണ് വെളിപ്പെടുത്തിയത്.

അവസാനമായി പൂര്‍ത്തിയാക്കിയ അല്ലാരി നരേഷിന്റെ ലഡ്ഡു ബാബു എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ ഭൂമിക ഗര്‍ഭിണി ആയിരുന്നുവെന്നത് വളരെ ചുരുക്കം പേര്‍ക്ക് മാത്രമേ അറിയൂ.

കുഞ്ഞിനെ ആദ്യം കണ്ടപ്പോള്‍ തനിക്ക് പറഞ്ഞറിയിക്കാനാവാത്ത വികാരമായിരുന്നെന്നും ഭര്‍ത്താവ് ഭരത് താക്കൂറും താനും സന്തോഷത്താല്‍ കരഞ്ഞുവെന്നും ഭൂമിക പറഞ്ഞു.

ഹിന്ദിയിലും കന്നടയിലും തമിഴിലുമായി ഒട്ടേറെ ഹിറ്റ് ചിത്രങ്ങളാണ് ഭൂമികയുടെ പേരിലുള്ളത്. മലയാളത്തില്‍ മോഹന്‍ലാലിനോപ്പം ഭ്രമരത്തിലും ആശ ശരത് പ്രധാന വേഷത്തിലെത്തിയ ബഡ്ഡിയിലും ഭൂമിക അഭിനയിച്ചിരുന്നു.

Advertisement