യുപി: ബനാറസ് യൂണിവേഴ്സിറ്റിയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളുടെ പരീക്ഷാ ചോദ്യപേപ്പറില്‍ മനുവിനെ ആഗോളവത്കരണത്തിന്റെ ചിന്തകനായും കൗടില്യനെ ജി.എസ്.ടിയുടെ പിതാവായും ചിത്രീകരിക്കുന്ന ചോദ്യങ്ങള്‍ നല്‍കിയത് വിവാദമാകുന്നു. ബി.ജെ.പി പോഷകസംഘടനയായ ആര്‍.എസ്.എസിലെ അംഗം കൂടിയായ അധ്യാപകനാണ് ചോദ്യങ്ങള്‍ തയ്യാറാക്കിയത്.

Subscribe Us:

എം.എ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥികളുടെ പരീക്ഷാ ചോദ്യപേപ്പറിലാണ് ഈ ചോദ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. ഹിന്ദു മിത്ത്സിലെ മൗര്യ പണ്ഡിതനായ കൗടില്യന്റെ പുസ്തകമായ അര്‍ത്ഥശാസ്ത്രത്തില്‍ ജി.എസ്.ടി യുമായി ബന്ധപ്പെട്ട വിവരങ്ങളെപ്പറ്റി എഴുതുവാനാണ് വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടത്.

അതുമാത്രമല്ല മനുവിന്റെ സിദ്ധാന്തങ്ങളാണ് ആഗോളവത്കരണമെന്ന ആശയത്തിന് കാരണമെന്നും അവകാശപ്പെട്ടുകൊണ്ടുളള ചോദ്യങ്ങളും ഉണ്ടായിരുന്നു. പതിനഞ്ച് മാര്‍ക്കിന്റെ ചോദ്യങ്ങളായിരുന്നു ഇവ.

തങ്ങളുടെ സിലബസ്സിന്റെ ഒരുഭാഗത്തും ഉള്‍പ്പെടാത്ത ചോദ്യങ്ങള്‍ ആണ് അധ്യാപകന്‍ നല്‍കിയതെന്ന് ആരോപിച്ച്് വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിരുന്നു. സര്‍ക്കാര്‍ പോളിസികളെ കുറിച്ച് അവലോകനം നടത്താന്‍ ഇത്തരത്തിലുള്ള മിത്തുകള്‍ ഉപയോഗിച്ച്് വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ നിലവാരം തകര്‍ക്കുകയാണ് ഈ അധ്യാപകനെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.


Also Read: ‘ഈ ചെറുക്കന്റെ ഒരു കാര്യം’; വിരാടിന്റെ കോമഡിക്കു മുന്നില്‍ ചിരിയടക്കാനാവാതെ അമ്പയറും, വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ


എന്നാല്‍ ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് വിവാദ അധ്യാപകനായ കൗസല്‍ കിഷോര്‍ മിശ്ര. ജി.എസ്.ടി എന്നത് ഉപഭോക്താവിന്റെ അവകാശസംരക്ഷണത്തിന് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നതാണെന്നും അതേപ്പറ്റി കൗടില്യന്റെ അര്‍ത്ഥശാസ്ത്രത്തില്‍ പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ആഗോളവത്കരണം ആദ്യമായി അവതരിപ്പിച്ചത് ഹിന്ദു ചിന്തകനായ മനു ആണ്. ജര്‍മ്മന്‍ തത്വചിന്തകനായ ഫ്രഡറിക് നീഷേ മത-രാഷ്ട്രീയ ചിന്തകളെപ്പറ്റി പരാമര്‍ശിക്കുന്നുണ്ടെന്നും അതുകൊണ്ടുതന്നെ ഇവരെപ്പറ്റി അറിയേണ്ടത് അത്യാവശ്യമാണെന്നുമാണ് മിശ്രയുടെ വാദം.