ഭോപ്പാല്‍: മധ്യപ്രദേശിലെ ദാമോഹില്‍ അഞ്ചാംപനിക്ക് വാക്‌സിനെടുത്ത നാലു ശിശുക്കള്‍ മരിച്ചു. 15 കുട്ടികളെ ആശുപത്രയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. അംഗന്‍വാടി ജീവനക്കാരാണ് മേഖലയിലെ 20 ഓളം കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കിയത്.

രണ്ടിനും 12നും പ്രായത്തിനിടയിലുള്ളവരാണ് കുട്ടികള്‍. സംഭവത്തെ തുടര്‍ന്ന് വാക്‌സിന്‍ നല്‍കുന്നത് നിര്‍ത്തിവച്ചു. ആരോഗ്യകേന്ദ്രത്തിലെ നഴ്‌സിനെ പോലീസ് കസ്റ്റഡിിലെടുത്തിട്ടുണ്ട്. അശ്രദ്ധയോടെ മരുന്നു നല്‍കിയതിന് പേലീസ് കേസെടുത്തിട്ടുണ്ട്.