ഭോപ്പാല്‍ ദുരന്തം കഴിഞ്ഞ് 25 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ദുരന്തബാധിതര്‍ക്ക് നീതി കൊടുക്കാന്‍ മാറിമാറി വന്ന സര്‍ക്കാരിന് ആയിട്ടില്ല എന്നു പറയുമ്പോള്‍ ദുരന്തബാധിതരോട് രാജ്യം ചെയ്ത ക്രൂരതകളിലൊന്നാവുന്നേയുള്ളൂ.
അതിനേക്കാളൊക്കെ വലിയ ക്രൂരതയാണ് ഇപ്പോള്‍ ചെയ്യാന്‍ പോകുന്നത്. യു.എസ് കോടതിയോട് ഭോപ്പാല്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമ്മര്‍ദ്ദം ചെലുത്തില്ല എന്ന തീരുമാനത്തെ എങ്ങിനെയാണ് കേന്ദ്ര സര്‍ക്കാര്‍ ന്യായീകരിക്കാന്‍ പോകുന്നത്?
യു.എസ് കോടതിയില്‍ യൂണിയന്‍ കാര്‍ബൈഡിനെതിരെ സമ്മര്‍ദ്ദം ചെലുത്തെരുതെന്നാവശ്യപ്പെട്ട് അറ്റോര്‍ണി ജനറല്‍ ഗുലാം വഹാന്‍വതി കേന്ദ്ര നിയമമന്ത്രി വീരപ്പമൊയ്‌ലിക്ക് അയച്ച കത്തിനെ അവര്‍ ന്യായീകരിക്കുന്നു. അറ്റോര്‍ണി ജനറല്‍ പറയുന്നത് ഇങ്ങനെയൊരു അപേക്ഷ നല്‍കുന്നതുകൊണ്ട് ഒരുകാര്യവും ഇല്ലെന്നാണ്. കൂടാതെ യൂണിയന്‍ കാര്‍ബൈഡ് കമ്പനിയോട് 100കോടി ആവശ്യപ്പെട്ടിട്ടുള്ള ഹര്‍ജി ഹൈക്കോടതിയില്‍ നിലനില്‍ക്കുന്നുണ്ടെന്നും ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇന്ത്യക്ക് കഴിയുമെന്നുമാണ്.
എന്നാല്‍ യൂണിയന്‍ കാര്‍ബൈഡ് കമ്പനി ഏറ്റെടുത്ത ഡൗ കെമിക്കല്‍ അമേരിക്കന്‍ കമ്പനിയാണ്. അവര്‍ പറയുന്നത് ഇന്ത്യന്‍ നിയമവ്യവസ്ഥ അവരെ ബാധിക്കില്ലെ അമേരിക്കന്‍ കോടതി പറയുന്നത് അനുസരിക്കേണ്ട കാര്യമേ അവര്‍ക്കൂള്ളൂ എന്നാണ്.
ഇക്കാര്യങ്ങള്‍ക്കിടയില്‍ ദുരന്തം സമ്മാനിച്ച തീരാനഷ്ടവും പേരി ജീവിക്കുകയാണ് മധ്യപ്രദേശിലെ ജനതയും പ്രകൃതിയും.

Subscribe Us: