എഡിറ്റര്‍
എഡിറ്റര്‍
ഭൂത് റിട്ടേണുമായി രാം ഗോപാല്‍ വര്‍മ വരുന്നു
എഡിറ്റര്‍
Thursday 6th September 2012 10:44am

ബോളിവുഡിലെ എക്കാലത്തെയും മികച്ച ഹൊറര്‍ ചിത്രങ്ങളിലൊന്നായ ഭൂതിന്റെ രണ്ടാം ഭാഗവുമായി രാം ഗോപാല്‍ വര്‍മ്മ വരുന്നു. ഭൂത് റിട്ടേണ്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ത്രിഡിയിലാണ് ഒരുക്കുന്നത്.

അജയ് ദേവ്ഗണ്‍- ഊര്‍മിള മണ്ഡോദ്കര്‍ ജോഡി അഭിനയിച്ച് 2003ല്‍ പുറത്തിറങ്ങിയ ഭൂത് ബോളിവുഡിനെ വിറപ്പിച്ച ചിത്രമായിരുന്നു. ഒപ്റ്റിക്കല്‍ ഇല്യൂഷനുമായി എത്തിയ ചിത്രത്തിന്റെ ആദ്യ പോസ്റ്ററും വാര്‍ത്തകളില്‍ ഇടംപിടിച്ചുകഴിഞ്ഞു.

Ads By Google

മനീഷ കൊയ്‌രാളയാണ് ഭൂത് റിട്ടേണില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തെന്നിന്ത്യന്‍ നടന്‍ ജെ.ഡി ചക്രവര്‍ത്തിയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.

ചിത്രത്തിന് പാരാനോര്‍മല്‍ ആക്ടിവിറ്റി എന്ന ഹോളിവുഡ് ഹൊറര്‍ ചിത്രത്തോട് ഏറെ സാമ്യമുണ്ടെന്ന ആരോപണമൊക്കെയുണ്ടെങ്കിലും അതൊന്നും സംവിധായകനും അണിയറപ്രവര്‍ത്തകരും ഗൗനിക്കുന്നില്ല.

ഒക്ടോബര്‍ 12ന് ഇറോസ് ഇന്റര്‍നാഷണല്‍ ചിത്രം തിയേറ്ററുകളിലെത്തിക്കും. തമിഴിലും തെലുങ്കിലും ഈ ചിത്രം ഒരുക്കും.

Advertisement