വിവാഹം മോചനം നേടുന്ന നടിമാരുടെ കൂട്ടത്തില്‍ ഭൂമികയും. ബോളിവുഡിലും തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ച നടി ഭൂമിക ചാവ്‌ലയുടെ ദാമ്പത്യ ജീവിതമാണ് തകര്‍ച്ചയെ അഭിമുഖീകരിയ്ക്കുന്നത്.

ഭര്‍ത്താവ് താക്കൂറിനെതിരെ ഭൂമിക ഡിവോഴ്‌സ് നോട്ടീസ് നല്‍കിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായുള്ള ബന്ധമാണ് ഭൂമികയുടെ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന.

മുന്ന് വര്‍ഷമായി ഭൂമികയും ഭരത് താക്കൂറും വിവാഹിതരായിട്ട്. പ്രശസ്തനായ യോഗ ഗുരുവാണ് ഭരത് താക്കൂര്‍. ഭൂമികയെ പിരിയുന്നതില്‍ ഭരതിന് താല്‍പര്യമില്ലെന്നാണ് കേള്‍ക്കുന്നത്. എന്നാല്‍ വിവാഹമോചനം വേണമെന്ന വാശിയിലാണ് ഭൂമിക.

നാല് വര്‍ഷത്തെ പ്രണയത്തിന് ശേഷം 2007 ഒക്ടോബര്‍ 21നാണ് ഭരതും ഭൂമികയും വിവാഹിതരായത്. വിവാഹത്തിന് ശേഷവും ഭൂമിക സിനിമയില്‍ സജീവമായിരുന്നു. തമിഴിലും തെലുങ്കിലും ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ച നടി ഭ്രമരം എന്ന മലയാളചിത്രപത്തിലും നായികയായിരുന്നു.