എഡിറ്റര്‍
എഡിറ്റര്‍
ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് അറസ്റ്റില്‍
എഡിറ്റര്‍
Thursday 8th June 2017 2:54pm

 

ലക്നൗ: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് രാവണ്‍ അറസ്റ്റില്‍. ഹിമാചല്‍ പ്രദേശിലെ ഡല്‍ഹൗസിയില്‍വെച്ചാണ് അദ്ദേഹത്തെ അറസ്റ്റു ചെയ്തതെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.


Also read യോഗി ആദിത്യനാഥിനു നേരെ വിദ്യാര്‍ത്ഥി പ്രതിഷേധം; പൊലീസിനെ മറികടന്ന് വിദ്യാര്‍ത്ഥികള്‍ കരിങ്കൊടി കാട്ടി; 4 വിദ്യാര്‍ത്ഥിനികളുള്‍പ്പെടെ 14 വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍


കഴിഞ്ഞമാസം ഉത്തര്‍പ്രദേശിലെ സഹാരണ്‍പൂര്‍ നടന്ന കലാപവുമായി ബന്ധപ്പെട്ടാണ് ചന്ദ്രശേഖര്‍ ആസാദിനെ പൊലീസ് അറസ്റ്റു ചെയ്തത്. സഹാരണ്‍പൂരില്‍ ദളിതര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ മെയ് ഒമ്പതിന് ഭീം ആര്‍മി മഹാപഞ്ചായത്ത് വിളിച്ചുകൂട്ടിയിരുന്നു.

മഹാപഞ്ചായത്ത് നടത്താന്‍ പൊലീസ് ഭീം ആര്‍മിക്ക് അനുമതി നിഷേധിച്ചു. എങ്കിലും ഭീം ആര്‍മിയുടെ ക്ഷണം സ്വീകരിച്ച് നൂറുകണക്കിനാളുകള്‍ ഒത്തുകൂടി. ഇത് പൊലീസും ഭീം ആര്‍മിയും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്കു വഴിവെച്ചു. ഇതേത്തുടര്‍ന്നാണ് ചന്ദ്രശേഖറിനെതിരെ കേസെടുത്തത്.


Dont miss ‘പരിപ്പുവടയുടേയും കട്ടന്‍ചായയുടേയും കാലം കഴിഞ്ഞു’; ആര്‍ഭാട വിവാഹത്തില്‍ ഗീതാ ഗോപിയെ പിന്തുണച്ച് സി.എന്‍ ജയദേവന്‍


സഹാരണ്‍പൂര്‍ കലാപവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റു ചെയ്ത 37 നിരപരാധികളായ ദളിതരെ വിട്ടയച്ചാല്‍ താന്‍ കീഴടങ്ങാന്‍ തയ്യാറാണെന്ന് ചന്ദ്രശേഖര്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

‘ദളിതരുടെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നതില്‍ യു.പി സര്‍ക്കാര്‍ പരാജയപ്പെട്ടു. മുഖ്യമന്ത്രിക്ക് പൊലീസിലും ഭരണകൂടത്തിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടു. കഴിഞ്ഞ ഒരു വര്‍ഷമുണ്ടായതിനേക്കാള്‍ കൂടുതല്‍ അതിക്രമങ്ങളാണ് രണ്ടുമാസത്തിനുള്ളില്‍ ദളിതര്‍ക്കെതിരെയുണ്ടായിരിക്കുന്നത്.’ എന്നാണ് ചന്ദ്രശേഖര്‍ പറഞ്ഞത്.

Advertisement