ബീഹാര്‍: ഇലക്ഷന്‍ റാലിയില്‍ പങ്കാളികളാകുന്നതിനുവേണ്ടി നിയവിരുദ്ധമായി പണം സൂക്ഷിച്ച കോണ്‍ഗ്രസി സെക്രട്ടറി സാഗര്‍ രാക്യയെയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ലാലന്‍ കുമാറിനെയും അറസ്റ്റുചെയ്തു. 6.44ലക്ഷം രൂപയാണ് ഇവരില്‍ നിന്നും കണ്ടെത്തിയത്.ബീഹാറിലെ ബറൗണി ജില്ലയിലെ ഒരു ഹോട്ടലില്‍ നിന്നാണ് രാക്യയെ അറസ്റ്റു ചെയ്തത്.

അനധികൃതമായി പണം സൂക്ഷിച്ചതിനാണ് ഇവരെ അറസ്റ്റുചെയ്തതെന്നാണ് ഓഫീസര്‍ രമേഷ് പ്രസാദ് പറഞ്ഞു.ഇവരെ ബറൗണി പോലീസ് സ്‌റ്റേഷനിന്‍ കൊണ്ടുപോയി പിന്നീട് ജാമ്യത്തില്‍ വിട്ടു.

വ്യാഴാഴ്ച കോണ്‍ഗ്രസ് പ്രസിഡണ്ട് സോയിണാഗാന്ധിയാണ് റാലിയില്‍ പങ്കെടുക്കുന്ന ജനങ്ങളെ അബിസംബോധന ചെയ്ത് സംസാരിക്കാനെത്തുന്നത്.