എഡിറ്റര്‍
എഡിറ്റര്‍
അജ്മീര്‍ ദര്‍ഗ സ്‌ഫോടന കേസ്: രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവ്
എഡിറ്റര്‍
Wednesday 22nd March 2017 2:49pm

ന്യൂദല്‍ഹി: അജ്മീര്‍ ദര്‍ഗയില്‍ സ്‌ഫോടനം നടത്തിയ കേസില്‍ കുറ്റക്കാരായ രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ജയ്പൂരിലെ പ്രത്യേക എന്‍.ഐ.എ കോടതിയാണ് ശിക്ഷ വിധിച്ചത്.

ദേവേന്ദ്ര ഗുപ്ത, ഭവേഷ് പട്ടേല്‍ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ദേവേന്ദ്ര ഗുപ്ത, ഭവേഷ് പട്ടേല്‍, സുനില്‍ ജോഷി എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത് ഈ മാസം 8-ആം തിയ്യതിയായിരുന്നു. സുനില്‍ ജോഷി സ്‌ഫോടനത്തിന് ശേഷം ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെടുകയുണ്ടായി. സ്വാമി അസീമാനന്ദ ഉള്‍പ്പെടെയുള്ള മറ്റ് പ്രതികളെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു.


Also Read: കുമ്പസാരക്കൂട്ടില്‍ ലൈംഗികതയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറഞ്ഞ് വൈദികരെ പ്രകോപിപ്പിക്കാന്‍ സ്ത്രീകള്‍ ശ്രമിക്കുന്നുവെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി


2007 ഒക്ടോബര്‍ 11-നാണ് രാജ്യത്തെ ഞെട്ടിച്ച അജ്മീര്‍ ദര്‍ഗ സ്‌ഫോടനം ഉണ്ടായത്. രാജസ്ഥാനിലെ അജ്മീറിലുള്ളസൂഫി സന്യാസിയുടെ ദര്‍ഗയ്ക്ക് പുറത്താണ് സ്‌ഫോടനമുണ്ടായത്. മൂന്ന് പേര്‍ കൊല്ലപ്പെട്ട സ്‌ഫോടനത്തില്‍ 17 പേര്‍ക്ക് പരുക്കേറ്റു.

ലഷ്‌കര്‍-ഇ-ത്വയിബയാണ് സ്‌ഫോടനത്തിന് പിന്നില്‍ എന്നായിരുന്നു അന്വേഷണസംഘം ആദ്യം പറഞ്ഞിരുന്നത്. ആര്‍.എസ്.എസ്സാണ് സ്‌ഫോടനത്തില്‍ എന്ന് പിന്നീടാണ് തെളിഞ്ഞത്.


Don’t Miss: ‘ആഭ്യന്തരം എനിക്ക് വേണം’; ഉത്തര്‍പ്രദേശില്‍ ആഭ്യന്തര വകുപ്പ് ലഭിക്കാന്‍ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും തമ്മില്‍ വടംവലി


ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 120 (ബി), 295-എ, എക്‌സ്‌പ്ലോസീവ് സബ്‌സ്റ്റന്‍സ് ആക്ടിലെ 3/4, യു.എ.പി.എയിലെ 16, 18 എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതികളെ ശിക്ഷിച്ചത്. 149 സാക്ഷികളാണ് കേസില്‍ ഉണ്ടായിരുന്നത്. 451 രേഖകളാണ് കേസിനായി പരിശോധിക്കപ്പെട്ടത്.

Advertisement