ഒരു ലോറിയെ നായകനായി കിട്ടിയിരിക്കുകയാണ് ഭാവനയ്ക്ക്. നവാഗതരായ രാജേഷ് .ബി. മേനോനും ബിജു ബെര്‍ണാഡും ഒരുക്കുന്ന ‘യെല്ലോ’ എന്ന ചിത്രത്തിലാണ് ലോറി കേന്ദ്രകഥാപാത്രമായി എത്തുന്നത്.

Ads By Google

Subscribe Us:

രാജേഷാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. തിരക്കഥയും സംഭാഷണവും ബിജുവിന്റേതും. ബധിരയും മൂകയുമായ ആമി എന്ന കഥാപാത്രത്തെയാണ് ഭാവന ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഏറെ വ്യത്യസ്ത വേഷമാണ് ഭാവനയ്ക്ക് ചിത്രത്തില്‍ ലഭിച്ചിരിക്കുന്നത്.

പുസ്തക പ്രേമയായ അച്ഛന്റേയും മകളുടേയും കഥയാണ് ‘യെല്ലോ’ പറയുന്നത്. അച്ഛന്റേയും മകളുടേയും ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിതമായ സംഭവങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്.

ലോറിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം. മുംബൈയില്‍ നിന്ന് ഫോര്‍ട്ട് കൊച്ചിയിലേക്കുള്ള ലോറിയുടെ അവസാന യാത്രയിലൂടെ കഥ നീളുന്നത്. ഹിന്ദി, തമിഴ്, മലയാളം ഭാഷകളിലായി മൂന്ന് ഗാനങ്ങള്‍ ചിത്രത്തിലുണ്ടാകും.ലിറ്റില്‍ ബാന്റാണ് സംഗീതം ഒരുക്കുന്നത്.

യുണൈറ്റഡ് ഫിലിംസ് ആര്‍ക്കൈവ്‌സാണ് ചിത്രം നിര്‍മിക്കുന്നത്. അടുത്ത സിനിമയുടെ ചിത്രീകരണം ആരംഭിക്കും. മുംബൈ, ഗോവ, കൊച്ചി എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ലൊക്കേഷന്‍.