എഡിറ്റര്‍
എഡിറ്റര്‍
സിനിമയുടെ എണ്ണത്തില്‍ കാര്യമില്ല : ഭാവന
എഡിറ്റര്‍
Saturday 11th January 2014 3:08pm

bhavana-look

ഒരുപാട് ചിത്രങ്ങള്‍ വാരിവലിച്ച് ചെയ്യാതെ സെലക്ടീവാകാന്‍ തീരുമാനിച്ചിരിക്കുകയാണ് നടി ഭാവന.

ഒരു തുടക്കക്കാരി എന്ന നിലയില്‍ ആദ്യമൊക്കെ ഒരുപാട് ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നെന്നും വിജയമാവാത്ത സിനിമകളും പ്രധാന്യമില്ലാത്ത കഥാപാത്രങ്ങളുമൊക്കെ വെറുതെ ചെയ്‌തെന്നും താരം പറയുന്നു.

ഇന്ന് ഒന്നോ രണ്ടോ വേഷങ്ങള്‍ ചെയ്താലും ശ്രദ്ധിക്കപ്പെടണമെന്നാണ് ആഗ്രഹം. എണ്ണത്തില്‍ കാര്യമില്ല എന്ന് മനസിലായി.

ഏത് ജോലിയാണെങ്കിലും ഹാര്‍ഡ് വര്‍ക്ക് ചെയ്താല്‍ പ്രമോഷന്‍ കിട്ടുമെന്ന് പറയുന്നതു പോലെ തന്നെയാണ് സിനിമയിലും.

വലിയ വലിയ വേഷങ്ങള്‍ ചെയ്യണം. പിന്നെ ഒന്നും പ്ലാന്‍ ചെയ്യാന്‍ പറ്റാത്ത പ്രഫഷയാതുകൊണ്ട് എല്ലാം വരുന്നിടത്ത് വെച്ച് കാണാം എന്നതാണ് പോളിസിയെന്നും ഭാവന പറയുന്നു.

ബോളിവുഡില്‍ നിന്ന് ക്ഷണം ലഭിച്ചിട്ടുണ്ട്. എല്ലാം ഭയങ്കര ഗ്ലാമര്‍ റോളുകളാണ്. എനിക്കു പറ്റാവുന്ന പരിധിയിലുള്ള ഗ്ലാമറുണ്ട്.

ഞാന്‍ ഷോട്‌സിടും, ഓഫ് ഷോട്‌സിടും. പക്ഷേ വയറും പൊക്കിളും ക്ലീവേജുമെല്ലാം കാണിച്ചുള്ള ഗ്ലാമര്‍ എനിക്കു പറ്റില്ല. – ഭാവന പറയുന്നു.

Advertisement