Categories

‘ഭാവന കഥയരങ്ങ് 2011′

bhavana-dubai

ദുബൈ: ഭാവന ആര്‍ട്‌സ് സൊസൈറ്റിയും മിഡ്‌സീ ഷിപ്പിംഗ് കമ്പനിയും സംയുക്തമായി ദുബൈ റോയല്‍ പാലസ് ഹോട്ടലില്‍ ഭാവന കഥയരങ്ങ് 2011 സംഘടിപ്പിച്ചു. വൈസ് പ്രസിഡന്റ് കെ.ത്രിനാഥ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ഒന്നാം സമ്മാനാര്‍ഹമായ രാജു ഇല്ലിങ്ങലിന്റെ-നിരപരാധി എന്ന അശ്ലീലകഥ ഭാവന കലാവിഭാഗം സെക്രട്ടറി ഷാനവാസ് ചാവക്കാട് അവതരിപ്പിച്ചു. രണ്ടാംസമ്മാനം നേടിയ സി.പി അനില്‍കുമാറിന്റെ വൈഖരി, മൂന്നാം സമ്മാനാര്‍ഹമായ സോണിയ റഫീക്കിന്റെ കാലാന്തരങ്ങള്‍ എന്നീ കഥകള്‍ കഥാകൃത്തുക്കളും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് കെ.ത്രിനാഥ്, ജനറല്‍ സെക്രട്ടറി സുലൈമാന്‍ തണ്ടിലം, ജോയിന്റ് സെക്രട്ടറി അഭേദ് ഇന്ദ്രന്‍ എന്നിവര്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു.

കഥാകൃത്തുക്കളായ ലത്തീഫ് മമ്മിയൂര്‍, ജോസ് ആന്റണി, തോമസ് ചെറിയാന്‍, അജിത് കുമാര്‍ എന്നിവര്‍ സമ്മാനാര്‍ഹമായ കഥകള്‍ വിലയിരുത്തി സംസാരിച്ചു. താജ്മഹലിന് ഓര്‍മ്മക്കുറിപ്പ്, രാവണപുത്രി എന്നീ കവിതകള്‍ ശിവപ്രസാദ്, വിപുല്‍ കുമാര്‍ എന്നിവര്‍ ആലപിച്ചു.

വി.പി മമ്മൂട്ടി, ശശി വെന്നിക്കല്‍, എ.പി ഹാരിദ്, ലത്തീഫ് തൊയക്കാവ്, ജോണ്‍സണ്‍ തെക്കിനത്ത്, മധു, അഷ്‌റഫ് പെരിഞ്ഞനം, ശ്രീരാജ് പണിക്കര്‍, മണികണ്ഠന്‍ തൊയക്കാവ്, ഗോപാലകൃഷ്ണന്‍ എന്നിവര്‍ കഥാകൃത്തുക്കള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

മനോജ് കളരിക്കല്‍, ജയപ്രകാശ് കല്ലേങ്ങാട്, ഷാജഹാന്‍ തറവാട്ടില്‍, ബാബു അരിയന്നൂര്‍, ഗോകുല്‍ദാസ്, കലവൂര്‍ ചന്ദ്രകുമാര്‍, സോമന്‍ കരിവെള്ളൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. സുലൈമാന്‍ തണ്ടിലം സ്വാഗതവും ഖാലിദ് തൊയക്കാവ് നന്ദിയും പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.