എഡിറ്റര്‍
എഡിറ്റര്‍
എം.ടി – ഹരിഹരന്‍ ചിത്രത്തില്‍ ഭാവന
എഡിറ്റര്‍
Monday 12th November 2012 12:14pm

മലയാളത്തിലും തമിഴിലും കന്നടയിലും തിരക്കോട് തിരക്കാണ് ഭാവനയ്ക്ക്. മലയാളത്തില്‍ സിനിമകള്‍ ഏറെ ചെയ്യുന്നില്ലെങ്കിലും നല്ല അവസരം ലഭിച്ചാല്‍ മലയാളത്തിന്റെ സ്വന്തം നായികയായി ഭാവനയെത്തുമെന്നതില്‍ സംശയമില്ല.

Ads By Google

ഭാവനയുടേതായി ഇനി മലയാളത്തില്‍ ഇറങ്ങാനിരിക്കുന്ന ചിത്രം എം.ടി – ഹരിഹരന്‍ കൂട്ടുകെട്ടിലുള്ളതാണ്. മലയാളത്തിലെ അതുല്യ പ്രതിഭകളായ ഇരുവരുടെ ചിത്രത്തിലെ ഒരു നായികാ വേഷം തന്റെ ഏറെ നാളായുള്ള ആഗ്രഹമായിരുന്നെന്നാണ് താരം പറയുന്നത്. എന്ത് തിരക്ക് ഉണ്ടെങ്കിലും അതെല്ലാം ഇതിനായി മാറ്റിവെക്കാന്‍ താരം തയ്യാറാണ്.

സന്ദീപ് നായകനാകുന്ന ബച്ചന്‍ എന്ന കന്നട സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ഭാവന. കന്നടയില്‍ തിരക്കേറിയ താരമായി ഭാവന മാറിക്കഴിഞ്ഞു.

എന്നാല്‍ മലയാളത്തില്‍ ഇനി പുറത്തിറങ്ങാനുള്ള ചിത്രത്തിലെ തന്റെ കഥാപാത്രം സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഭാവന തയ്യാറായിട്ടില്ല. ഈ മാസം 16ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല.

നടന്‍ ലാലിന്റെ മകന്‍ ജീന്‍ പോള്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഹണിബീ എന്ന ചിത്രത്തിലും ഭാവനയാണ് നായിക. ഫഹദ് ഫാസിലും ആസിഫ് അലിയുമാണ് ഈ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍.

Advertisement