എഡിറ്റര്‍
എഡിറ്റര്‍
കൂതറയിലെ നായികമാരുടെ നീണ്ട നിരയില്‍ ഭാവനയും
എഡിറ്റര്‍
Wednesday 27th November 2013 2:51pm

bhavana-new

നായികമാരുടെ ഒരു നീണ്ട നിര തന്നെ ഉള്ള ചി്തരമാണ് ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന കൂതറ.

ഗൗതമി നായര്‍, ശ്രിത ശ്രീനിവാസ് തമിഴ് താരം ജനനി അയ്യര്‍, മധുരിമ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ഇവര്‍ക്ക് പുറമെ ഭാവനയും കൂതറയിലെ ഒരു നായികയായിട്ട് എത്തുന്നുണ്ടെന്നാണ് അറിയുന്നത്.

സൂപ്പര്‍താരം മുതല്‍ യുവതാരങ്ങള്‍ വരെ നീളുന്നതാണ് കൂതറയിലെ അഭിനേതാക്കളുടെ നിര.  മോഹന്‍ലാലും ഈ ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്.

സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിന് ശേഷം ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമായ കൂതറയില്‍ സണ്ണി വെയന്‍, ടൊവീനോ തോമസ് എന്നിവരാണ് പ്രധാനതാരങ്ങളാകുന്നത്.

പഴയകാല നടി രഞ്ജിനിയും ഈ ചിത്രത്തിലൊരു പ്രധാന വേഷം ചെയ്യുന്നു.

യു ടിവി മോഷന്‍ പിക്്‌ച്ചേഴ്‌സാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. നിര്‍മാണം ഷാഹുല്‍ ഹമീദ് മരിക്കാര്‍.

Advertisement