കന്നഡ സൂപ്പര്‍താരം സുദീപിനെ നായകനാക്കി ശശാങ്ക് സംവിധാനം ചെയ്യുന്ന ബച്ചനില്‍ നിന്നും നയന്‍താര പിന്‍മാറി. ഡേറ്റില്ലെന്ന കാരണം പറഞ്ഞാണ് നടിയുടെ പിന്‍മാറ്റം. നയന്‍സ് പിന്മാറിയതോടെ ചിത്രത്തിലേക്ക് ഭാവനയ്ക്ക് ചാന്‍സ് ലഭിച്ചു.

‘ ബച്ചന്‍ എന്ന ചിത്രത്തില്‍ മലയാള നടി ഭാവനയാണ് സുദീപിന്റെ നായികയായെത്തുന്നത്. നയന്‍താരക്ക് തിരക്കായതിനാല്‍ ഭാവനയെ തിരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് നായികമാരാണ് ഈ സുദീപ് ചിത്രത്തിലുള്ളത്. പരുള്‍, ദീപാ സന്നിധി എന്നിവരാണ് മറ്റ് നായികമാര്‍. വളരെ ശക്തമായ ഒരു കഥാപാത്രമാണ് ഭാവനയുടേത്’ സംവിധായകന്‍ ശശാങ്ക് പറഞ്ഞു.

അജിത്ത് നായകനാകുന്ന ചിത്രത്തില്‍ അഭിനയിക്കാമെന്ന് ഏറ്റതോടെയാണ് നയന്‍സ് ബച്ചനില്‍ നിന്ന് പിന്‍മാറിയതെന്ന് ശശാങ്ക് പറയുന്നു.

നേരത്തെ വിഷ്ണുവര്‍ദ്ധന എന്ന ചിത്രത്തില്‍ ഭാവനയും സുദീപും ഒന്നിച്ചിരുന്നു. ചിത്രം ബോക്‌സ്ഓഫീസില്‍ തകര്‍ത്താടിയതോടെ ഹിറ്റ് ജോഡികളായി ഇരുവരും വിലയിരുത്തപ്പെട്ടു.