എഡിറ്റര്‍
എഡിറ്റര്‍
അനൂപ് മേനോനെ പാടിപ്പുകഴ്ത്തി ഭാവന
എഡിറ്റര്‍
Tuesday 5th November 2013 5:43pm

bhavana3

അനൂപ് മേനോന്‍ എന്ന ന്യൂജനറേഷന്‍ നായകനെക്കുറിച്ച് പറയുമ്പോള്‍ മലയാളത്തിന്റെ യുവ ഹോട്ട് നായിക ഭാവനക്ക് ആയിരം നാവാണ്.

അനൂപ് മേനോനോടൊപ്പം അഭിനയിക്കുമ്പോള്‍ താന്‍ ഏറെ കംഫര്‍ട്ടബിള്‍ ആണെന്ന് അടുത്തിടെ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ഭാവന വ്യക്തമാക്കിയത്.

”അനൂപിനൊപ്പം അഭിനയിക്കുമ്പോള്‍ ഞാന്‍ വളരെ കംഫര്‍ട്ടബിള്‍ ആണ്. പൃഥ്വിക്കൊപ്പവും ആസിഫിനൊപ്പവും ചാക്കോച്ചനൊപ്പവും വര്‍ക് ചെയ്യുമ്പോഴും ഒരു തമാശ സവാരി പോലെയാണ്  തോന്നാറുള്ളത്’- ഭാവന പറഞ്ഞു.

എന്നാല്‍ മറ്റ് പലരുമായും അഭിനയിക്കുമ്പോള്‍ ഈ കംഫര്‍ട്ടബിലിറ്റി തോന്നാറില്ലെന്നും ഭാവന കൂട്ടിച്ചേര്‍ത്തു. ഇരുവരും ഇപ്പോള്‍ ആങ്ക്രി ബേബീസ് ഇന്‍ ലവ് എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണവേളയിലാണ്.

ചിത്രത്തില്‍ ഭാര്യയും ഭര്‍ത്താവുമായാണ് ഇരുവരും പ്രത്യക്ഷപ്പെടുന്നത്. ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ബ്ലോക്ബസ്റ്റര്‍ സിനിമയിലാണ് മുന്‍പ് ഇരുവരും ജോഡികളായി തകര്‍ത്ത് അഭിനയിച്ചത്.

Advertisement