ന്യൂദല്‍ഹി: രാജ്യത്തെ പ്രമുഖ മൊബൈല്‍ സേവനദാതാക്കളായ ഭാരതി എയര്‍ടെല്‍ ആറു പ്രധാന സര്‍ക്കിളുകളില്‍ നിരക്ക് 20 ശതമാനം വര്‍ധിപ്പിച്ചു. പ്രീപെയിഡ് ഉപഭോക്താക്കള്‍ക്ക് ഇനി മിനിറ്റിന് 60 പൈസയാകും ലോക്കല്‍ കോളുകളുടെ നിരക്ക്. നേരത്തെയിത് മിനിറ്റിന് 50 പൈസയായിരുന്നു. ലാന്റ് ലൈനിലെക്കുള്ള നിരക്കിനി 90 പൈസ ആയിരിക്കും.

ലോക്കല്‍ മെസേജുകള്‍ക്ക് ഇനിമുതല്‍ ഒരുരൂപയായിരിക്കും. നാഷണല്‍ മെസേജുകള്‍ക്ക് 1.50 രൂപയുമാവും പുതുക്കിയ നിരക്കനുസരിച്ച് വരുക. ന്യൂദല്‍ഹി, ആന്ധ്ര പ്രദേശ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, കേരള എന്നീ ആറു സര്‍ക്കിളുകളിലെ നിരക്കാണ് എയര്‍ടെല്‍ വര്‍ധിപ്പിച്ചത്.

അതേസമയം കമ്പനിയുടെ നീതീകരിക്കാനാവാത്ത പെട്ടെന്നുള്ള നിരക്ക് വര്‍ധനവെക്കെതിരെ ട്രായിയെ സമീപിക്കാനുളള ശ്രമത്തിലാണ് ഉപഭോക്ത സംഘടനകള്‍. നിരക്ക് വര്‍ധനവ് അംഗീകരിക്കാനാവില്ലെന്നും കുറയ്ക്കാനായി ട്രായി അടിയന്തിരമായി ഇടപെടണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.