മുംബൈ: രാജ്യത്തെ ഏറ്റവുംവലിയ മൊബൈല്‍സേവന ദാതാക്കളായ ഭാരതി എയര്‍ടെല്ലിന്റെ വരുമാനത്തില്‍ 32 ശതമാനത്തിന്റെ ഇടിവ് സംഭവിച്ചു. ആഭ്യന്തര കമ്പോളത്തിലെ കടുത്ത മല്‍സരം മൂലം നിരക്ക് കുറച്ചതാണ് കമ്പനിക്ക് നഷ്ടം സമ്മാനിച്ചിരിക്കുന്നത്.

ഇന്ത്യയിലും കിഴക്കന്‍ ഏഷ്യയിലും കമ്പനി കടുത്ത മല്‍സരമാണ് നേരിടുന്നത്. മറ്റു കമ്പനികളുമായുള്ള മല്‍സരം നേരിടാന്‍ ഇന്ത്യയിലെ എയര്‍ടെല്‍ ഉപയോക്താക്കളുടെ കോള്‍നിരക്ക് വളരെ കുറച്ചിരുന്നു.18 രാജ്യങ്ങളിലായി 183 മില്യണ്‍ ആളുകളാണ് ഭാരതി എയര്‍ടെല്ലിന്റെ സേവനം ഉപയോ