ന്യൂദല്‍ഹി: പ്രമുഖ മൊബൈല്‍ സേവനദാതാക്കളായ ഭാരതി എയര്‍ടെല്ലിന്റെ വരുമാനത്തില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. നാലാം പാദത്തില്‍ 31 ശതമാനത്തിന്റെ ഇടിവാണ് കമ്പനിയുടെ അറ്റാദായത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

2010-11 കാലയളവില്‍ കമ്പനിയുടെ വിറ്റുവരവില്‍ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. വിറ്റുവരവ് 43 ശതമാനം ഉയര്‍ന്ന് 59,467 കോടിയിലെത്തിയിട്ടുണ്ട്. എന്നാല്‍ ഇതേ കാലയളവില്‍ ലാഭം 2044 കോടിയില്‍ നിന്നും 1401 കോടിയിലേക്കാണ് ഇടിഞ്ഞിരിക്കുന്നത്.

കമ്പനിയുടെ ആഫ്രിക്കയിലെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുണ്ടായ ആശങ്കകളാണ് ലാഭത്തിലെ ഇടിവിന് കാരണമെന്നാണ് വിലയിരുത്തുന്നത്. ത്രി ജി സ്‌പെക്ട്രം ലഭിക്കാനായി വന്‍തുക ചിലവാക്കേണ്ടിവന്നതും കമ്പനിയുടെ ലാഭത്തെ കാര്യമായി ബാധിച്ചു. 3.3 ബില്യണ്‍ ഡോളറാണ് മൂന്നാംതലമുറ സ്‌പെക്ട്രം കമ്പനി ലേലത്തില്‍ പിടിച്ചത്.