കൊല്‍ക്കത്ത: ടെലികോം സേവന രംഗത്ത് ഭാരതി എയര്‍ടെല്‍ മുന്നിട്ടു നില്‍ക്കുന്നുവെന്ന് സര്‍വ്വേ. ടെലികോം രംഗത്ത് 09-10 വര്‍ഷം ഏറ്റവുമധികം വളര്‍ച്ച നേടിയ കമ്പനിയായി മറ്റൊരു സ്വകാര്യ ടെലികോം ഗ്രൂപ്പായ എയര്‍സെല്ലിനെയും തിരഞ്ഞെടുത്തു.

‘വോയ്‌സ് ആന്‍ഡ് ഡേറ്റ’ എന്ന സ്ഥാപനമാണ് പുതിയ സര്‍വ്വേ നടത്തിയത്. 09-10 വര്‍ഷം എയര്‍സെല്ലിന്റെ വളര്‍ച്ചയില്‍ 37.2 ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. 4,700 കോടി രൂപാ വരുമാനമുള്ള കമ്പനി മികച്ച 10 സ്വകാര്യ കമ്പനികളുടെ പട്ടികയിലും ഇടം നേടിയിട്ടുണ്ട്. ഇതേ വര്‍ഷത്തില്‍ 38,8000 കോടി രൂപയുടെ ലാഭം നേടിയാണ് എയര്‍ടെല്‍ ടെലികോം കമ്പനികളുടെ മുന്‍ നിരയില്‍ എത്തിയത്.

വോഡഫോണ്‍ 13.7 ശതമാനം വളര്‍ച്ച നേടിയതായും പൊതുമേഖലാ കമ്പനിയായ ബി എസ് എന്‍ എല്ലിന്റെ വളര്‍ച്ച 145 ശതമാനം താഴ്ന്നതായും സര്‍വ്വേയില്‍ പറയുന്നു. റിലയന്‍സ് ടെലികോം ഗ്രൂപ്പിന്റെ വളര്‍ച്ചയിലും 3.5 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റൊരു ടെലികോം കമ്പനിയായ ഐഡിയയുടെ ലാഭം 11,390 കോടിയായും ഉയര്‍ന്നിട്ടുണ്ടെന്ന് സര്‍വ്വേ വെളിപ്പെടുത്തുന്നു.