എഡിറ്റര്‍
എഡിറ്റര്‍
ഭാരത് രത്‌ന പുരസ്‌കാരം ലതാ മങ്കേഷ്‌കറെ സര്‍ക്കാരിന്റെ അടിമയാക്കുന്നില്ല: ശിവസേന
എഡിറ്റര്‍
Thursday 14th November 2013 12:13pm

latha,-modi

മുംബൈ: ഭാരത രത്‌ന പുരസ്‌കാരം സ്വീകരിച്ചതിനാല്‍ ലതാ മങ്കേഷ്‌കര്‍ കേന്ദ്രസര്‍ക്കാരിന്റെ അടിമയാകുന്നില്ലെന്ന് ശിവസേന നേതാവ് ജനാര്‍ദ്ദന്‍ .

നരേന്ദ്ര മോഡിയെ പിന്തുണച്ചതിനാല്‍ ലതാ മങ്കേഷ്‌കര്‍ ഭാരത് രത്‌ന തിരിച്ച് നല്‍കണമെന്ന മുംബൈ കോണ്‍ഗ്രസ് തലവന്റെ ആവശ്യത്തോടാണ് ശിവസേന ശക്തമായി പ്രതികരിച്ചത്.

പുനെയില്‍ പിതാവ് ദീനനാഥ് മങ്കേഷ്‌കറിന്റെ സ്മരാണാര്‍ത്ഥമുള്ള ആശുപത്രിയുടെ ഉദ്ഘാടനച്ചടങ്ങില്‍ വെച്ചാണ് ലത മോഡിയ്ക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചത്.

‘നരേന്ദ്ര മോഡി പ്രധാനമന്ത്രിയാകണമെന്നാണ് എന്റെ ആഗ്രഹം. എല്ലാവരും ആഗ്രഹിക്കുന്നതും അതു തന്നെയാണ്’ എന്നായിരുന്നു വിവാദത്തിന് വഴിമരുന്നിട്ട് ലതയുടെ പ്രസ്താവന.

മോഡിയെ പിന്തുണച്ചതിന് കഴിഞ്ഞ തിങ്കളാഴ്ച ജനാര്‍ദ്ദന്‍ ലതാ മങ്കേഷ്കറിനെ വിമര്‍ശിച്ചിരുന്നു. മുന്‍ എം.എല്‍.എ കൂടിയാണ് ഇദ്ദേഹം.

വിവാദത്തിന് കൊഴുപ്പേകി കൊണ്ട് കോണ്‍ഗ്രസ് എം.പിയും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രിയുമായ മനീഷ് തിവാരിയും പ്രസ്താവനയിറക്കി. അഭിപ്രായ സ്വാതന്ത്ര്യത്തില്‍ തന്റെ പാര്‍ട്ടി വിശ്വസിക്കുന്നു എന്നായിരുന്നു പ്രസ്താവന.

ശിവസേന നേതാവിന്റെ പരാമര്‍ശം അനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

‘വര്‍ഗീയ ശക്തികളെ പിന്തുണയ്ക്കുന്നവര്‍ക്ക് നല്‍കിയ എല്ലാ അവാര്‍ഡുകളും പുരസ്‌കാരങ്ങളും തിരിച്ചെടുക്കണം’ ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രിയായ മൗലാന അബുള്‍ കലാം ആസാദിന്റെ 125-ാം ജന്മവാര്‍ഷിക ആഘോഷച്ചടങ്ങില്‍ സംസാരിക്കവേ ജനാര്‍ദ്ദന്‍ പറഞ്ഞു.

എന്നാല്‍ താന്‍ ആരെയും വ്യക്തിപരമായി പരാമര്‍ശിച്ചിട്ടില്ലെന്ന് അദ്ദേഹം പിന്നീട് പറഞ്ഞു.

‘ഏതെങ്കിലുമാരു വ്യക്തിയെ ഉദ്ദേശിച്ചല്ല ഞാന്‍ പറഞ്ഞത്. വര്‍ഗീയശക്തികളെ പിന്തുണയ്ക്കാനുള്ള പ്രവണതയ്‌ക്കെതിരെയാണ് ഞാന്‍ പ്രതികരിച്ചത്. നമ്മുടെ രാജ്യത്ത് അവാര്‍ഡുകള്‍ സാധാരണമാണ്. സമൂഹം ഇവരെ സ്‌നേഹിക്കുകയും റോള്‍ മോഡലുകളായി കരുതുകയും ചെയ്യുന്നു.’

‘ജാതിയ്ക്കും മതത്തിനും അതീതമായാണ് ജനങ്ങള്‍ ഇവരെ സ്‌നേഹിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ ഇവര്‍ വര്‍ഗീയവാദികളെ പിന്തുണച്ചാല്‍ ആ പുരസ്‌കാരങ്ങള്‍ക്ക് അര്‍ത്ഥമില്ലാതാകും.’ ജനാര്‍ദ്ദന്‍ പറഞ്ഞു.

Advertisement