ന്യൂദല്‍ഹി: ഭാരത് പെട്രോളിയം കോര്‍പറേഷന്‍ പെട്രോള്‍വില ലിറ്ററിന് 70 പൈസ വര്‍ധിപ്പിച്ചു. ഇന്നലെ അര്‍ധരാത്രിമുതല്‍ പുതിയ വില പ്രാബല്യത്തിലായി. രണ്ടു ദിവസത്തിനുശേഷം ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷനും വില വര്‍ധിപ്പിക്കുമെന്നാണ് സൂചന.

പ്രാദേശിക നികുതികള്‍ക്കനുസരിച്ച് പെട്രോളിന് ഈടാക്കുന്ന വിലയില്‍ മാറ്റമുണ്ടാകും. ജൂണിലെ വിലവര്‍ധനക്കുശേഷം ഇതു രണ്ടാംതവണയാണ് പെട്രോള്‍വില വര്‍ധിപ്പിക്കുന്നത്. പെട്രോള്‍ കമ്പനികള്‍ക്ക് ആവശ്യാനുസരണം വില വര്‍ധിപ്പിക്കാനുള്ള അവകാശം നല്‍കുന്ന തീരുമാനം കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടതിന്റെ ഭാഗമായാണ് വിലവര്‍ധന.