എഡിറ്റര്‍
എഡിറ്റര്‍
തേജ് പ്രതാപ് യാദവിന്റെ പെട്രോള്‍ പമ്പ് ലൈന്‍സ് ഭാരത് പെട്രോളിയം റദ്ദാക്കി
എഡിറ്റര്‍
Friday 21st July 2017 12:30pm

ന്യൂദല്‍ഹി: ബീഹാര്‍ ആരോഗ്യമന്ത്രിയും രാഷ്ട്രീയ ജനതാദള്‍ ചീഫ് ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജ് പ്രതാപ് യാദവിന്റെ പേരിലുള്ള പെട്രോള്‍ പമ്പ് ലൈസന്‍സ് ഭാരത് പെട്രോളിയം റദ്ദാക്കി.

അലോട്ട്‌മെന്റ് സമയത്ത് വ്യാജ വിവരങ്ങള്‍ നല്‍കിയാണ് ലൈസന്‍സ് നേടിയതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ലൈസന്‍സ് റദ്ദാക്കുന്നതെന്ന് കമ്പനി അവകാശപ്പെട്ടു.

ലൈസന്‍സ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് ബി.പി.സി.എല്‍ ഓര്‍ഡിനന്‍സില്‍ പാറ്റ്‌ന കോടതി ഇടക്കാല സ്റ്റേ നല്‍കിയിരുന്നു. 2011 ലാണ് പെട്രോള്‍ പമ്പിന് അദ്ദേഹം ലൈസന്‍സ് നേടിയെടുക്കുന്നത്.


Dont Miss കോഴ വിവാദത്തില്‍പ്പെട്ടെ ബി.ജെ.പി നേതാക്കള്‍ക്കെതിരെ കര്‍ശന നടപടി വേണം; അമിത് ഷായ്ക്ക് വെള്ളാപ്പള്ളിയുടെ കത്ത്


അമിത് കത്യാല്‍ എന്നയാളുടെ പേരിലാണ് പ്ലോട്ട് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ എ.കെ ഇന്‍ഫോസിസ്റ്റത്തിന്റെ പേരിലാണ് ഇപ്പോള്‍ ഭൂമി ഉള്ളത്. തേജ് പ്രതാപ് യാദവ് ഡയരക്ടറായ കമ്പനിയാണ് ഇത്.

അനധികൃത രേഖകള്‍ കാണിച്ചാണ് ലൈസന്‍സ് സ്വന്തമാക്കിയതെന്ന് വ്യക്തമായ സാഹചര്യത്തില്‍ തേജ് പ്രതാപ് ഇനി അധികാരസ്ഥാനത്ത് തുടരരുതെന്നുംരാജിവെക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.

എത്രയും പെട്ടെന്ന് തന്നെ അദ്ദേഹത്തെ മന്ത്രിസ്ഥാനത്ത് നിന്നും നീക്കം ചെയ്യാന്‍ നീതീഷ് കുമാര്‍ തയ്യാറാകണമെന്ന് ബി.ജെ.പി നേതാവ് സുശീല്‍ മോദി പറഞ്ഞു.

പാറ്റ്‌നയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന പെട്രോള്‍ പമ്പ് തപാല്‍ പ്രജാദ് യാദവ് അനധികൃതമായി ഏറ്റെടുത്തിരിക്കുകയാണെന്ന ആരോപണം ആദ്യം ഉയര്‍ത്തുന്നതും ബിഹാര്‍ ബി.ജെ.പി നേതാവ് സുശീല്‍ കുമാര്‍ മോദിയാണ്.

Advertisement