ന്യൂദല്‍ഹി: ഹിന്ദുയിസത്തെയും ഹിന്ദുത്വത്തെയും സംരക്ഷിക്കാനും പ്രചരിപ്പിക്കാനും ഓണ്‍ലൈന്‍ പോരാളികള്‍ക്ക് രൂപം കൊടുക്കാന്‍ ആര്‍.എസ്.എസ്- ബി.ജെ.പി അനുബന്ധ സംരംഭം ഭാരതി നീതി നീക്കം തുടങ്ങി.

ഇടതുപക്ഷ ചിന്താഗതി പുലര്‍ത്തുന്നവരും ഇസ്‌ലാമിസത്തില്‍ ആകൃഷ്ടരായവരും ഹിന്ദുയിസത്തെ അധിക്ഷേപിക്കുകയും അതിന്റെ ചിഹ്നങ്ങളെ അശുദ്ധിപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്നും അത്തരം നീക്കങ്ങളെ എതിരിടേണ്ടതുണ്ടെന്നും പറഞ്ഞാണ് ഓണ്‍ലൈന്‍ സൈന്യത്തിന് രൂപം കൊടുക്കുന്നത്.


Also Read: എം. വിന്‍സെന്റിനെതിരെയുള്ളത് രാഷ്ട്രീയ ഗൂഢാലോചന; പിന്നില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകനായ സഹോദരനെന്നും പരാതിക്കാരുടെ സഹോദരി


ഇതിന്റെ ഭാഗമായി ‘ഹിന്ദുയിസവും സോഷ്യല്‍ മീഡിയയും’ എന്ന വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കാശിയില്‍ നവംബറില്‍ യോഗം ചേരും.

ഓണ്‍ലൈനിലൂടെയും ട്വിറ്റര്‍, വാട്‌സ്ആപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയകളിലൂടെയും ഹിന്ദുയിസം എങ്ങനെ സംരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യാം എന്നു യോഗം ചര്‍ച്ചചെയ്യും.

‘ഹിന്ദുക്കളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതരത്തിലുള്ള പോസ്റ്റുകളും മറ്റും സോഷ്യല്‍ മീഡിയ വെബ്‌സൈറ്റുകളില്‍ ദിനംതോറുമെന്നോണം കാണുന്നുണ്ട്. അവര്‍ ഞങ്ങളുടെ ദൈവങ്ങളെ ദേവതകങ്ങളെ പരിഹസിക്കുന്നു. ചില ഘട്ടങ്ങളില്‍ ദൈവനിന്ദാപരമായ കാര്യങ്ങളും പോസ്റ്റു ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം പ്രചരണങ്ങളെ എങ്ങനെ അവസാനിപ്പിക്കാം, എതിര്‍ക്കാം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് കാശിയിലെ യോഗത്തില്‍ ചര്‍ച്ച ചെയ്യും.’ ഇങ്ങനെയാണ് ഓണ്‍ലൈന്‍ സൈന്യത്തെ രൂപപ്പെടുത്തുന്നതിനെ ഭാരത് നിതി മാനേജ്‌മെന്റ് ടീം അംഗം ശൈലേന്ദ്ര സെന്‍ഗര്‍ ന്യായീകരിക്കുന്നത് .


Don’t Miss: മൊബൈലില്‍ അശ്ലീല ക്ലിപ്പുകള്‍ പാടില്ല; ചരടും ഏലസ്സും പറ്റില്ല: സൗദിയില്‍ പോകുന്ന ഇന്ത്യക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ ഇവയാണ്


പരിപാടിയുടെ ചീഫ് ഗസ്റ്റ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘യു.പി മുഖ്യമന്ത്രിക്ക് ഞങ്ങള്‍ ക്ഷണക്കത്ത് നല്‍കിയിട്ടുണ്ട്. അദ്ദേഹം പരിപാടിയില്‍ പങ്കെടുക്കാനുള്ള ആഗ്രഹം അറിയിച്ചിട്ടുമുണ്ട്. ഈ സംരംഭത്തില്‍ അദ്ദേഹം വലിയ സന്തോഷത്തിലാണ്.’ സെന്‍ഗര്‍ പറയുന്നു.