ബാംഗ്ലൂര്‍:രാഷ്ട്രീയയുദ്ധത്തിനൊടുവില്‍ കര്‍ണാടക ഗവര്‍ണര്‍ അടവു മാറ്റിച്ചവിട്ടുന്നു. കര്‍ണാടകമുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയ്ക്ക് വന്‍ഭൂരിപക്ഷമുണ്ടന്നും അതില്‍ യാതൊരു സംശയവുമില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. ഒരാഴ്ചയായി കര്‍ണാടകയില്‍ നടക്കുന്ന രാഷ്ട്രീയ വടംവലിക്കെതിരെ ബുധനാഴ്ച കര്‍ണാടക പി.എസ്‌.സിയുടെ സുവര്‍ണജൂബിലി ആഘോഷത്തില്‍ മുഖ്യമന്ത്രിയുമൊത്ത് വേദി പങ്കിട്ടപ്പോഴാണ് ഗവര്‍ണര്‍ ഇക്കാര്യം പറഞ്ഞത്. താനും മുഖ്യമന്ത്രിയും സുഹൃത്തുക്കളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭരണഘടനാവിരുദ്ധമായി തനിക്കൊരു കാര്യവും ചെയ്യാനാവില്ല.

ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട അവരുടെ പ്രതിനിധിയാണ് മുഖ്യമന്ത്രി. വന്‍ഭൂരിപക്ഷം അദ്ദേഹത്തിനുണ്ട്-ഗവര്‍ണര്‍ വ്യക്തമാക്കി. വളരെ കഠിനാധ്വാനിയായ മുഖ്യമന്ത്രിയാണ് അദ്ദേഹമെന്നും സംസ്ഥാനത്തിന്റെ വികസനത്തിനായി നിരവധി കാര്യങ്ങള്‍ അദ്ദേഹം ചെയ്യുന്നുണ്ടെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

അറിയപ്പെടുന്ന സര്‍ക്കാറായിരിക്കണം തന്റേത്. അതിഥി ദൈവത്തെപ്പോലെയാണ്. ഒരു ഗവര്‍ണറെന്ന നിലയില്‍ ഈ സംസ്ഥാനത്തിലെ അതിഥിയാണ് ഭരദ്വാജ്-യെദ്യൂരപ്പ അഭിപ്രായപ്പെട്ടു.