Categories

നഴ്‌സിനെ കാണാതായ കേസ്: രാജസ്ഥാന്‍ മുന്‍മന്ത്രി അറസ്റ്റില്‍

Bhanwariജോദ്പൂര്‍: നഴ്‌സ് ഭന്‍വാരി ദേവിയെ കാണാതായ കേസില്‍ വെള്ളിയാഴ്ച അറസ്റ്റിലായ രാജസ്ഥാന്‍ മുന്‍മന്ത്രി മഹിപാല്‍ മദേര്‍നയെ  കോടതിയില്‍ ഹാജരാക്കും. കോടതിയില്‍ നിന്നും വിട്ടുകിട്ടിയാല്‍ സി.ബി.ഐ.അദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യും. ഭന്‍വാരികേസുമായിബന്ധപ്പെട്ട് വെള്ളിയാഴ്ചയാണ് മദിര്‍നയെയും കോണ്‍ഗ്രസ് എം.പി മല്‍ഖന്‍ സിങ്ങിന്റെ സഹോദരന്‍ പരസ്‌റാം ബിഷ്‌ണോയിയെയും  സി.ബി.ഐ അറസ്റ്റ് ചെയ്തത്.

കേസില്‍ നേരത്തെ അറസ്റ്റിലായ ഷഹാബുദ്ദീന്‍, ബാലിയ, സോഹന്‍ ലാല്‍ എന്നിവര്‍ക്കെതിരെ സിബിഐ കുറ്റപത്രവും സമര്‍പ്പിച്ചിരുന്നു.ഭന്‍വാരി ദേവിയെ      കാണാനില്ലെന്ന ഭര്‍ത്താവ് അമര്‍ചന്ദ് നാഥിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് സി.ബി.ഐ അന്വേഷണം ആരംഭിച്ചത്. കേസന്വേഷണത്തിനായി സി.ബി.ഐ കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്.

മഹിപാല്‍ മദിര്‍നയുമായി അടുപ്പമുണ്ടായിരുന്ന ഭന്‍വാരിദേവി (36) യെ സപ്തംബര്‍ ഒന്ന് മുതലാണ് കാണാതായത്.

Malayalam news, Kerala news in English

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.