ജോധ്പൂര്‍: രാജസ്ഥാനില്‍ നഴ്‌സ് ഭന്‍വാരി ദേവിയെ കാണാതായ കേസില്‍ മുഖ്യപ്രതി സാഹിറാം ബിഷ്‌ണോയ് കോടതിയില്‍ കീഴടങ്ങി. ജോധ്പൂരിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുമ്പാകെയാണ് രാവിലെ സാഹിറാം ബിഷ്‌ണോയ് കീഴടങ്ങിയത്.

സാഹിറാമിനെ ജനുവരി രണ്ടു വരെ വിട്ടുകിട്ടണമെന്ന്് സി.ബി.ഐ ആവശ്യം കോടതി പരിഗണിച്ചു. കസ്‌ററഡിയില്‍ വിട്ടുകിട്ടിയാല്‍ ഭന്‍വാരി കേസില്‍ തുമ്പുണ്ടാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സി.ബി.ഐ . ഭന്‍വാരിക്കേസില്‍ സാഹിറാമിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് അഞ്ചുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

ഭന്‍വാരികേസുമായിബന്ധപ്പെട്ട് രാജസ്ഥാന്‍ മുന്‍മന്ത്രി മഹിപാല്‍ മദിര്‍നയെയും കോണ്‍ഗ്രസ് എം.പി മല്‍ഖന്‍ സിങ്ങിന്റെ സഹോദരന്‍ പരസ്‌റാം ബിഷ്‌ണോയിയെയും  സി.ബി.ഐ ഇതിനുമുന്‍പ് അറസ്റ്റ് ചെയ്തിരുന്നു.

സെപ്തംബര്‍ ഒന്നിന് ഭന്‍വാരി ദേവിയെ കാണാനില്ലെന്ന ഭര്‍ത്താവ് അമര്‍ചന്ദ് നാഥിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് സി.ബി.ഐ അന്വേഷണം ആരംഭിച്ചത്.ഇതിനു പിന്നാലെ തന്നെ സാഹിറാം ബിഷ്‌ണോയിയും ഒളിവില്‍ പോയിരുന്നു. കേസില്‍ അറസ്റ്റിലായ മുന്‍മന്ത്രി മഹിപാല്‍ മദേര്‍നയ്ക്ക് വേണ്ടി സാഹിറാം ഭന്‍വാരി ദേവിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാകാനാണ് സാധ്യതയെന്ന് സിബിഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു.

Malayalam News

Kerala News In English