ഭാവന, അനുഷ്‌ക തുടങ്ങിയ നടികള്‍ക്ക് പിന്നാലെ പ്രണയിക്കാനുള്ള ആഗ്രഹവുമായി നടി ഭാമയും രംഗത്തെത്തിയിരിക്കുകയാണ്. ഇവരെപ്പോലെ തന്നെ തന്റെ മനസും പ്രണയാര്‍ദ്രമാണെന്നാണ് ഭാമ പറയുന്നത്. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ് ഭാമ തന്റെ പ്രണയസങ്കല്പങ്ങളെക്കുറിച്ച് വാചാലയായത്.

തന്റെ മനസിലും ഇപ്പോള്‍ പ്രണയത്തിന്റെ നാമ്പുകള്‍ മുളയ്ക്കാന്‍ തുടങ്ങിയിട്ടുണ്ടെന്ന് നടി വെളിപ്പെടുത്തി. ഈ ഘട്ടത്തില്‍ സങ്കല്പത്തിലുള്ള പുരുഷനെ കണ്ടെത്താനായാല്‍ തീര്‍ച്ചയായും പ്രണയം തുറന്നു പറയും. സാധാരണക്കാരുടെ മനസും ചിന്തയുമുള്ളവരെയാണ് തനിക്കിഷ്ടം. സിനിമയ്ക്ക് പുറത്തുള്ളയാളെ പ്രണയിക്കണമെന്നാണ് ആഗ്രഹം. ഒരു പക്ഷേ സിനിമയ്ക്കകത്തു നിന്നും പ്രണയിച്ചുവെന്ന് വരാം- ഭാമ തന്റെ സങ്കല്പങ്ങള്‍ തുറന്നു പറയുന്നു.

ആരോടെങ്കിലും പ്രണയം തോന്നുകയാണെങ്കില്‍ അന്യഭാഷകളിലെ തിരക്ക് അതിനെ ബാധിക്കുമോ എന്ന് ഭാമയ്ക്ക് സംശയമുണ്ട്. തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നുമെല്ലാം തനിക്ക് പ്രണയാഭ്യര്‍ത്ഥനകള്‍ വരുന്നുണ്ടെന്നും തെലുങ്കില്‍ നിന്നാണ് കൂടുതല്‍ പേര്‍ പ്രണയത്തിനുവേണ്ടി യാജിച്ചിട്ടുള്ളതെന്നും ഭാമ പറയുന്നു.

വൈകിയാണെങ്കിലും ഇവര്‍ക്കൊക്കെ പ്രണയിക്കാന്‍ തോന്നുന്നത് നല്ല കാര്യമാണെന്നാണ് പലരും വിലയിരുത്തുന്നത്.