എഡിറ്റര്‍
എഡിറ്റര്‍
രാമാനുജത്തിലെ അഭിനയം വ്യത്യസ്ത അനുഭവമായിരുന്നെന്ന് ഭാമ
എഡിറ്റര്‍
Tuesday 4th March 2014 12:43pm

bhama3

നിവേദ്യത്തിലൂടെ ലോഹിതദാസ് മലയാളിക്ക് പരിചയപ്പെടുത്തിയ ഭാമ ഇന്ന് തെന്നിന്ത്യയില്‍ തിരക്കുള്ള നടിയാണ്.

അടുത്തിടെ ഇംഗ്ലീഷ് തമിഴ് ഭാഷകളില്‍ ഇറങ്ങുന്ന രാമാനുജത്തില്‍ അഭിനയിക്കാനായതിന്റെ സന്തോഷത്തിലാണിപ്പോള്‍ ഭാമ.

രാമാനുജത്തിലേത് വ്യത്യസ്ത അനുഭവമായിരുന്നെന്നും ഭാമ പറയുന്നു. താന്‍ രാമാനുജത്തിലെ കഥാപാത്രത്തില്‍ വളരെയധികം സംതൃപ്തയാണ്.

ശ്രീനിവാസ രാമാനുജത്തെക്കുറിച്ച് പണ്ട് ക്ലാസില്‍ പഠിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ ഭാര്യാ കഥാപാത്രത്തെ ഭാവിയില്‍ അവതരിപ്പിക്കുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ലെന്നും ഭാമ പറയുന്നു.

ബ്രിട്ടീഷ് ശൈലിയില്‍ ആയിരുന്നില്ല മറിച്ച് സാധാരണ ഇംഗ്ലീഷില്‍ തന്നെയായിരുന്നു തന്റെ ഡബ്ബിങ് എന്നും ഭാമ പറയുന്നു.

എന്നാല്‍ ചെറിയ ഒരു ദു:ഖവും ഭാമയ്ക്കില്ലാതില്ല. കാരണം തമിഴ് പതിപ്പില്‍ ഭാമയ്ക്ക് ശബ്ദം നല്‍കിയിരിക്കുന്നത് മറ്റൊരാളാണ്.

എന്തായാലും ടിപ്പിക്കല്‍ അയ്യങ്കാര്‍ സ്ത്രീയുടെ വേഷം ഭാമയെ തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചിരിക്കുന്നത്.

Advertisement