എഡിറ്റര്‍
എഡിറ്റര്‍
ആ മാപ്പു പറയല്‍ ഖേദം തോന്നിയിട്ടൊന്നുമായിരിക്കില്ല; വിമര്‍ശനം ഭയന്നാണ്: സലിംകുമാറിന്റെയും നടിമാരുടെ സംഘടനയുടെയും നിലപാടുകളെ വിമര്‍ശിച്ച് ഭാഗ്യലക്ഷ്മി
എഡിറ്റര്‍
Tuesday 27th June 2017 11:21am

കോഴിക്കോട്: ആക്രമിക്കപ്പെട്ട നടിയ്ക്ക് നുണപരിശോധന നടത്തണമെന്നു പറഞ്ഞ സലിംകുമാറിനെയും സലിംകുമാറിന്റെ നിലപാടിനെതിരെ പ്രതിഷേധിക്കാത്ത സിനിമയിലെ വനിതാ സംഘടനയെയും വിമര്‍ശിച്ച് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഫേസ്ബുക്കിലൂടെയാണ് ഭാഗ്യലക്ഷ്മിയുടെ വിമര്‍ശനം.

അന്ന് രാത്രി ആ പെണ്‍കുട്ടി അനുഭവിച്ച വേദനയും ഭീതിയും അപമാനവും ഒരു പെണ്‍കുട്ടിയുടെ അച്ഛന്റെ സ്ഥാനത്തു നില്‍ക്കുന്നവര്‍ക്കേ മനസിലാവൂ എന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്.

‘എങ്ങിനെയാണ് താങ്കള്‍ക്ക് ഇത്തരത്തില്‍ നീചമായി അഭിപ്രായം പറയാന്‍ സാധിച്ചത്..?..പെണ്‍മക്കളെക്കുറിച്ച് ഓര്‍ത്തില്ലേ സലീം കുമാര്‍? അതോ അന്ന് ആ പെണ്‍കുട്ടി അനുഭവിച്ചത് പോരാ എന്ന് തോന്നിയോ താങ്കള്‍ക്ക്?..നുണപരിശോധനയിലൂടെ ഇനിയും അവളാ പീഡനം ആവര്‍ത്തിക്കുന്നത് താങ്കള്‍ക്ക് കേട്ട് ആസ്വദിക്കണമായിരുന്നോ? വല്ലാത്ത ക്രൂരമായിരുന്നു ആ പ്രസ്താവന.’ അവര്‍ പറയുന്നു.


Don’t Miss:‘പശുവിന്റെ പേരില്‍ ഹിന്ദുതീവ്രവാദികള്‍ നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ നടപടിയെക്കാന്‍ മോദിയോട് ആവശ്യപ്പെടണം’ നെതര്‍ലാന്റ് പ്രധാനമന്ത്രിക്ക് മനുഷ്യാവകാശ സംഘടനയുടെ കത്ത്


സംഭവത്തില്‍ സലിംകുമാര്‍ ഖേദപ്രകടനം നടത്തിയതിനെക്കുറിച്ചും ഭാഗ്യലക്ഷ്മി പോസ്റ്റില്‍ പരാമര്‍ശിക്കുന്നുണ്ട്. ‘
വൈകിയാണെങ്കിലും താങ്കളാ പോസ്റ്റ് ഡിലീറ്റ് ചെയ്തത്, ഖേദം തോന്നിയിട്ടൊന്നുമായിരിക്കില്ല..സമൂഹത്തിന്റേയും
മാധ്യമങ്ങളുടെയും വിമര്‍ശനം ഭയന്ന് തന്നെയാണ്.. എന്തിന്റെ പേരിലായാലും മായ്ച്ചതില്‍ സന്തോഷം..’ അവര്‍ അഭിപ്രായപ്പെട്ടു.

സലിംകുമാറിനെപ്പോലുള്ളവര്‍ ഇത്തരമൊരു പ്രതികരണം നടത്തിയിട്ടും പ്രതിഷേധിക്കാത്ത വിമന്‍ കലക്ടീവിന്റെ നടപടിയാണ് ഭാഗ്യലക്ഷ്മിയെ ചൊടിപ്പിച്ചത്. ‘ഇവിടെ മലയാള സിനിമയില്‍ ഒരു സ്ത്രീ സംഘടന ഉണ്ടാക്കിയവരില്‍ ആരും അറിഞ്ഞില്ലേ ഇദ്ദേഹത്തിന്റെ ഈ നല്ല വാക്കുകള്‍.? നിങ്ങള്‍ക്ക് തോന്നുന്ന കാര്യത്തിന് മാത്രമേ പ്രതികരിക്കൂ എന്നാണോ
സംഘടനാ തീരുമാനം?..വിമന്‍ കലക്ടീവ് ആണോ വിമന്‍ സെലക്ടീവ് ആണോ…’ എന്നാണ് അവര്‍ ചോദിക്കുന്നത്.

ഭാഗ്യലക്ഷ്മിയുടെ പോസ്റ്റ്:

ഒരു സിനിമയുടെ ഷൂട്ടിങ് തിരക്കായതുകൊണ്ടും ആ സ്ഥലത്ത് തീരെ കവറേജ് ഇല്ലാത്തതുകൊണ്ടും രാവിലെ ഏഴുമണിക്ക് പോവുകയും രാത്രി 10 മണിക്ക് മുറിയില്‍ എത്തുകയും ചെയ്യുമ്പോള്‍ മാത്രമാണ് വാര്‍ത്തകള്‍ അറിയുന്നത്..ഏറ്റവും ദുഖം തോന്നിയത് നടന്‍ സലീം കുമാറിന്റെ പ്രസ്താവനയാണ്..


Must Read: ഇന്ത്യയിലേതുപോലെ യു.എസിലും മാധ്യമങ്ങള്‍ക്ക് മറുപടി പറയാതെ മോദി: ചോദ്യോത്തരവേള ഉപേക്ഷിച്ച് പ്രോട്ടോക്കോള്‍ തെറ്റിച്ച് ട്രംപും മോദിയും


ആ പെണ്‍കുട്ടി അന്ന് രാത്രി കാറില്‍ ആ നാല് നരജന്മങ്ങളുടെയിടയില്‍ അനുഭവിച്ച വേദനയും അപമാനവും ഭീതിയും മനസ്സാക്ഷിയുളള ഒരാളും മറക്കില്ല. ആ വേദന ഒരു പെണ്‍കുട്ടിയുടെ അച്ഛന്റെ സ്ഥാനത്ത് നില്‍ക്കുന്നവര്‍ക്കേ മനസിലാവൂ.

എങ്ങിനെയാണ് താങ്കള്‍ക്ക് ഇത്തരത്തില്‍ നീചമായി അഭിപ്രായം പറയാന്‍ സാധിച്ചത്..?..പെണ്‍മക്കളെക്കുറിച്ച് ഓര്‍ത്തില്ലേ സലീം കുമാര്‍? അതോ അന്ന് ആ പെണ്‍കുട്ടി അനുഭവിച്ചത് പോരാ എന്ന് തോന്നിയോ താങ്കള്‍ക്ക്?..നുണപരിശോധനയിലൂടെ ഇനിയും അവളാ പീഡനം ആവര്‍ത്തിക്കുന്നത് താങ്കള്‍ക്ക് കേട്ട് ആസ്വദിക്കണമായിരുന്നോ?
വല്ലാത്ത ക്രൂരമായിരുന്നു ആ പ്രസ്താവന.

വൈകിയാണെങ്കിലും താങ്കളാ പോസ്റ്റ് ഡിലീറ്റ് ചെയ്തത്, ഖേദം തോന്നിയിട്ടൊന്നുമായിരിക്കില്ല..സമൂഹത്തിന്റേയും
മാധ്യമങ്ങളുടെയും വിമര്‍ശനം ഭയന്ന് തന്നെയാണ്.. എന്തിന്റെ പേരിലായാലും മായ്ച്ചതില്‍ സന്തോഷം..

ഇവിടെ മലയാള സിനിമയില്‍ ഒരു സ്ത്രീ സംഘടന ഉണ്ടാക്കിയവരില്‍ ആരും അറിഞ്ഞില്ലേ ഇദ്ദേഹത്തിന്റെ ഈ നല്ല വാക്കുകള്‍.? നിങ്ങള്‍ക്ക് തോന്നുന്ന കാര്യത്തിന് മാത്രമേ പ്രതികരിക്കൂ എന്നാണോ
സംഘടനാ തീരുമാനം?..Women collective ആണോ Women Selective ആണോ…

Advertisement