എഡിറ്റര്‍
എഡിറ്റര്‍
‘നെറികെട്ട പ്രസ്താവനയ്‌ക്കെതിരെ എങ്ങനെ മൗനം പാലിക്കുന്നു’; നിര്‍മ്മാതാവ് സജി നന്ത്യാട്ടിന്റെ പ്രസ്താവനയ്‌ക്കെതിരെ മൗനം പാലിക്കുന്നത് ചോദ്യം ചെയ്ത് ഭാഗ്യലക്ഷ്മി
എഡിറ്റര്‍
Thursday 29th June 2017 6:20pm

കോഴിക്കോട്: നടിയ്‌ക്കെതിരായി പരമാര്‍ശനം നടത്തിയ നിര്‍മാതാവ് സജി നന്ത്യാട്ടിനെതിരെ ആഞ്ഞടിച്ച് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. പരിഹാസം സിനിമയിലെ മറ്റു സ്ത്രീ പ്രവര്‍ത്തകരെ ബാധിക്കുന്നില്ലേയെന്നായിരുന്നു ഭാഗ്യലക്ഷ്മി ചോദിച്ചത്.

ഒരു സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നതിനെ ഇത്ര നിസ്സാരമായി കാണുകയും, അപമാനിക്കുകയും, എന്താണ് പറയുന്നത് എന്ന് യാതൊരു ബോധവുമില്ലാതെ സംസാരിക്കുകയും ചെയ്യുന്ന ഇവരെപ്പോലെയുളളവരെ എന്തുകൊണ്ട് ഇവരുടെ സംഘടനകള്‍ നിയന്ത്രിക്കുകയോ ശാസിക്കുകയോ ചെയ്യുന്നില്ല എന്നത് ഒരു സിനിമാ പ്രവര്‍ത്തക എന്ന നിലയില്‍ എന്നെ വല്ലാതെ വേദനിപ്പിക്കുന്നുവെന്നും ഭാഗ്യലക്ഷ്മി പറയുന്നു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.


Also Read: ‘#NotInMyName’ ; രാജ്യത്തെ മുസ്‌ലിം വേട്ടക്കെതിരെ, കൊല്ലപ്പെട്ടവരുടെ പട്ടിക അവതരിപ്പിച്ച് കൊച്ചിയില്‍ പ്രതിഷേധം, വീഡിയോ


പീഡനം മാത്രമല്ല, ഏത് വിഷയത്തിലായാലും എന്റെ സഹപ്രവര്‍ത്തകയെ അപമാനിച്ചാല്‍ അത് സ്ത്രീ സമൂഹത്തെ ഒന്നാകെ അപമാനിക്കുന്നതിന് തുല്യമാണ്. ആരൊക്കെ മൗനം പാലിച്ചാലും എനിക്ക് വ്യക്തിപരമായി ഇതില്‍ ശക്തമായ പ്രതിഷേധമുണ്ടെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

ഭാഗ്യലക്ഷ്മിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

നടിയെ നുണപരിശോധനക്ക് വിധേയമാക്കണമെന്ന് പറഞ്ഞ ഒരു നടന്‍, മാപ്പ് പറഞ്ഞ് അധികമാകുന്നതിന് മുന്‍പ് ഇതാ
”നടിയെ രണ്ട് മണിക്കൂറല്ലേ പീഡിപ്പിച്ചുളളൂ എന്ന് പരിഹാസത്തോടെ നിര്‍മ്മാതാവ് സജി നന്ത്യാട്ട്”. ഒരു സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നതിനെ ഇത്ര നിസ്സാരമായി കാണുകയും, അപമാനിക്കുകയും, എന്താണ് പറയുന്നത് എന്ന് യാതൊരു ബോധവുമില്ലാതെ സംസാരിക്കുകയും ചെയ്യുന്ന ഇവരെപ്പോലെയുളളവരെ എന്തുകൊണ്ട് ഇവരുടെ സംഘടനകള്‍ നിയന്ത്രിക്കുകയോ ശാസിക്കുകയോ ചെയ്യുന്നില്ല എന്നത് ഒരു സിനിമാ പ്രവര്‍ത്തക എന്ന നിലയില്‍ എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. ഇതെല്ലാത്തിനുമപ്പുറം ഇത്തരം പ്രസ്താവനകള്‍ സിനിമയിലെ മറ്റു സ്ത്രീ പ്രവര്‍ത്തകരെ ബാധിക്കുന്നില്ലേ?
എന്തുകൊണ്ടാണ് ആരും പ്രതികരിക്കാത്തത്?
മറ്റേത് തൊഴിലിടങ്ങളിലും ഇത്തരത്തില്‍ സ്ത്രീയെ അപമാനിക്കുന്ന രീതിയിലുളള പ്രസ്താവനകളുണ്ടാകുമ്പോള്‍ എത്ര ഒത്തൊരുമയോടെയാണ് അവരുടെ സഹപ്രവര്‍ത്തകക്കായി സ്ത്രീ പുരുഷ വിത്യാസമില്ലാതെ അവര്‍ ഒന്നിച്ച് നില്‍ക്കുന്നത്..
ഇന്ന് നടിക്കെതിരെയാണെങ്കില്‍,നാളെയത് നിങ്ങളിലൊരാള്‍ക്കെതിരെയാവാം എന്ന് കൂടി ചിന്തിക്കൂ..
പീഡനം മാത്രമല്ല,ഏത് വിഷയത്തിലായാലും എന്റെ സഹപ്രവര്‍ത്തകയെ അപമാനിച്ചാല്‍
അത് സ്ത്രീ സമൂഹത്തെ ഒന്നാകെ അപമാനിക്കുന്നതിന് തുല്യമാണ്.ആരൊക്കെ മൗനം പാലിച്ചാലും
എനിക്ക് വ്യക്തിപരമായി ഇതില്‍ ശക്തമായ പ്രതിഷേധമുണ്ട്.
നടികളോട് മാത്രമല്ല,സിനിമയിലെ സകല മേഘലയിലും പ്രവര്‍ത്തിക്കുന്ന സ്ത്രീ സമൂഹത്തോടും,
ഇങ്ങനെയൊരു നെറികെട്ട പ്രസ്താവന നടത്തിയ
വ്യക്തിയെ നിയന്ത്രിക്കാത്ത നിര്‍മ്മാതാക്കളുടെ സംഘടനയോടും ഞാന്‍ അങ്ങേയറ്റം വേദനയോടെ,ശക്തമായി എന്റെ പ്രതിഷേധമറിയിക്കുന്നു.
ഭാഗ്യലക്ഷ്മി.
ഒരു ചലച്ചിത്ര പ്രവര്‍ത്തക

Advertisement