എഡിറ്റര്‍
എഡിറ്റര്‍
സ്ത്രീകള്‍ താടിക്കു കൈയ്യും കൊടുത്ത് നോക്കിയിരിക്കാതെ പുറത്തിറങ്ങണം; സ്ത്രീ സുരക്ഷാ നിയമഭേദഗതിക്കായി ഒന്നിച്ച് പോരാടണമെന്ന് ഭാഗ്യലക്ഷ്മി
എഡിറ്റര്‍
Monday 20th February 2017 1:00pm

കൊച്ചി: സ്ത്രീക്കെതിരെ നടക്കുന്ന ഓരോ അതിക്രമവും സര്‍ക്കാരിനും മാധ്യമങ്ങള്‍ക്കും പോലീസിനും വെറും ഒരാഴ്ചത്തെ പ്രഹസനം മാത്രമാണെന്ന് ഡബ്ബിങ് ആര്‍ടിസ്റ്റ് ഭാഗ്യ ലക്ഷ്മി.

മാറി മാറി ഭരിക്കുന്ന സര്‍ക്കാരുകള്‍ കൊണ്ടുവരുന്ന സ്ത്രീ സുരക്ഷാ പദ്ധതികളെല്ലാം ഉല്‍ഘാടനത്തില്‍ മാത്രം ഒതുങ്ങുകയാണെന്നും ഭാഗ്യ ലക്ഷ്മി കുറ്റപ്പെടുത്തി.

ഇത് വ്യക്തമായി അറിയാവുന്ന ബലാത്സംഗ വീരന്മാരാര്‍ വീണ്ടും വീണ്ടും ഇരകളെ സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നു. അവനറിയാം ജയിലിലെ സുഖജീവിതം.ഇതിന് കാരണം നമ്മുടെ സ്ത്രീ സുരക്ഷാ നിയമത്തിലെ പഴുതുകളാണെന്നും ഭാഗ്യലക്ഷ്മി പറയുന്നു.


Dont Miss കൂട്ടരേ നിങ്ങള്‍ക്ക് തെറ്റി; നിങ്ങള്‍ മനസില്‍ കണ്ടതിലും ശക്തയാണവള്‍: നടിക്കെതിരായ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരോട് പൂര്‍ണിമ 


നമ്മള്‍ സ്ത്രീകളിങ്ങനെ താടിക്കു കൈയ്യും കൊടുത്ത് നോക്കിയിരിക്കാതെ പുറത്തേക്കിറങ്ങണം.’ജെല്ലിക്കെട്ട്’എന്നത് ഒരു വിഭാഗം ജനതയുടെ മാത്രം ആവശ്യമായിരുന്നിട്ടുകൂടി സാധാരണക്കാരെല്ലാം ഒന്നിച്ച് നിന്ന് ശക്തമായി പോരാടിയപ്പോള്‍ സുപ്രീം കോടതിക്ക് വിധി മാറ്റേണ്ടിവന്നു.

ഒരു രാജ്യത്തിന്റെ മുഴുവന്‍ സ്ത്രീ സുരക്ഷ’യുടെ നിയമ ഭേദഗതിക്കായി നമുക്കെന്തുകൊണ്ട് പോരാട്ടത്തിനിറങ്ങിക്കൂടാ? രാഷ്ട്രീയമില്ലാതെ, മതമില്ലാതെ,ജാതിയില്ലാതെ നമുക്കൊന്നിച്ചിറങ്ങിയാലോ…സ്ത്രീ ശക്തി എന്താണെന്ന് ഓരോ സ്ത്രീയും സ്വയം തിരിച്ചറിയണം.

നിയമ പാലകരെ ബോദ്ധ്യപ്പെടുത്തണം. ഇനി വരുന്ന തലമുറയെങ്കിലും സുരക്ഷിതരാവണ്ടെയെന്നും എത്ര പേര്‍ തനിക്കൊപ്പം ഉണ്ടാകുമെന്നും ഭാഗ്യ ലക്ഷ്മി ചോദിക്കുന്നു. നടിക്കെതിരാ ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.

Advertisement