ഓരോരുത്തനേയും പാഠം പഠിപ്പിക്കണം. ഇവന്റെ ശരീരത്തില്‍ ജന്മനാ കൊടുത്തിരിക്കുന്ന യന്ത്രമുണ്ടല്ലോ,. അത് നിഷ്‌ക്രിയമാക്കുകയാണ് വേണ്ടത്. ക്യാപിറ്റല്‍ പണിഷ്‌മെന്റ് എന്നുപറഞ്ഞ് ഒരു സെക്കന്റ് കൊണ്ട് അവനെ തൂക്കിക്കൊല്ലലല്ല ഞങ്ങളുടെ ആവശ്യം..


തിരുവനന്തപുരം: നടിക്കെതിരായ ആക്രമണത്തില്‍ രൂക്ഷപ്രതികരണവുമായി ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഇനി ഒരുത്തനേയും ഇവിടെ ഒരു പെണ്ണിന്റെയും ദേഹത്ത് വെറുതെ പോലും കൈവെക്കാന്‍ സമ്മതിക്കരുതെന്നും ഇവരുടെയടക്കം ശരീരത്തില്‍ ജന്‍മനാ കൊടുത്തിരിക്കുന്ന യന്ത്രം നിഷ്‌ക്രിയമാക്കുകയാണ് വേണ്ടതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

തിരുവനന്തപുരത്ത് ചലച്ചിത്ര കൂട്ടായ്മ സംഘടിപ്പിച്ച പ്രതഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഭാഗ്യലക്ഷ്മി.

ഭാഗ്യലക്ഷ്മിയുടെ പ്രസംഗത്തില്‍ നിന്ന്

നമ്മളിവിടെ രാജ്യത്തെ മുഴുവന്‍ സ്ത്രീകളുടേയും സുരക്ഷിതത്വത്തിന് വേണ്ടിയാണ് പോരാടുന്നത്. അത് എറണാകുളത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചതുകൊണ്ടോ തിരുവനന്തപുരത്ത് പ്രതിഷേധ കൂട്ടായ്മ നടത്തിയതുകൊണ്ടോ നിര്‍ത്തരുത്.

ഈ നിയമത്തില്‍ ഭേദഗതി വരുത്തുന്നതുവരെ നമ്മള്‍ പോരാടിക്കൊണ്ടിരിക്കണം. ഇനി ഒരുത്തനേയും ഇവിടെ ഒരു പെണ്ണിന്റെയും ദേഹത്ത് വെറുതെ പോലും കൈവെക്കാന്‍ സമ്മതിക്കരുത്. ഓരോരുത്തനേയും പാഠം പഠിപ്പിക്കണം. ഇവന്റെ ശരീരത്തില്‍ ജന്മനാ കൊടുത്തിരിക്കുന്ന യന്ത്രമുണ്ടല്ലോ,. അത് നിഷ്‌ക്രിയമാക്കുകയാണ് വേണ്ടത്. ക്യാപിറ്റല്‍ പണിഷ്‌മെന്റ് എന്നുപറഞ്ഞ് ഒരു സെക്കന്റ് കൊണ്ട് അവനെ തൂക്കിക്കൊല്ലലല്ല ഞങ്ങളുടെ ആവശ്യം..


Read more: മോദിയുടെ ‘ഖബര്‍സ്ഥാന്‍’ പരാമര്‍ശം വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട്: സീതാറാം യെച്ചൂരി


ഒരു സ്ത്രീക്ക് നേരെ രൂക്ഷമായി നോക്കുന്നവനോ, വൃത്തികേടായി കൈവെക്കുന്നവനോ ഈ രാജ്യത്തിനി ജീവിച്ചിരിക്കേണ്ട. അവന്‍ ഇനി ഒരു പെണ്ണിനേയും നോക്കരുത്. ഒരു പെണ്ണിനേയും അവന്‍ തൊടരുത്. അത്ര വേദനയോടുകൂടിയാണ് ഞാന്‍ പറയുന്നത്. നമുക്ക് ഈ പോരാട്ടം അവസാനം വരെ തുടരണം. ഇതിന് ഒരു പ്രതിവിധി ഇല്ലാതെ ഇതില്‍ നിന്നും പിന്‍മാറരുത് എന്നാണ് എന്റെ ചെറിയ ഒരു അപേക്ഷ. അതുകൊണ്ട് സിനിമയിലുള്ള എല്ലാ പ്രവര്‍ത്തകരോടും പറയാനുള്ളത് ഒന്നുമാത്രമാണ്, നാളെ നമ്മള്‍ ഓരോരുത്തര്‍ക്കും സംഭവിക്കാവുന്ന അവസ്ഥയാണ്. അതുകൊണ്ട് പ്രതികരിക്കണം’.